കൾച്ചറൽ ഫോറം തൃശൂർ ജില്ലക്ക് പുതിയ നേതൃത്വം
text_fieldsദോഹ: കൾച്ചറൽ ഫോറം തൃശൂർ ജില്ലകമ്മിറ്റിയുടെ 2022-2023 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി. അബ്ദുൽ വാഹിദിനെ പ്രസിഡൻറായും നിഹാസ് എറിയാടിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കചൻ ജോൺസൺ, സന നസീം, അലി ഹസ്സൻ എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. സുബൈർ സി.പി ട്രഷറര്‍. മർസൂഖ് (കറൻറ് അഫേഴ്സ് ആൻഡ് പൊളിറ്റിക്സ്), ജ്യോതിനാഥ് (എച്ച്.ആർ.ഡി ), സഫീർ അക്രം (പി.ആർ), ഷാദിയ ശരീഫ് (സ്ത്രീശാക്തീകരണം), ഷാഹിദ് എം അലി (കായികം), നിഷാദ് (കല), മൻസൂർ പി.എം ( ടീം വെൽഫെയർ ), അൽജാബിർ ( ഫൈനാൻസ് ) എന്നിവരാണ് വിവിധ വകുപ്പ് കൺവീനർമാർ. ഹാരിസ് കാരുമാത്ര, ഉഷ , കദീജാബി, മുഹമ്മദ് റഷീദ്, നൗഷാദ് ഒലിയത്ത്, നിഷാദ് ഇബ്രാഹിം, സമീന അനസ്, ഹരിദാസ്, ഷംസീർ ഹസ്സൻ, മജീദലി, അനീസ് റഹ്മാൻ, അനസ് ജമാൽ, ആബിദ സുബൈർ എന്നിവരാണ് മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങൾ.
തെരഞ്ഞെടുപ്പിന് സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദ് റാഫി, സ്റ്റേറ്റ് സെക്രട്ടറി അഹ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡൻറ് ഷാനവാസ് ഖാലിദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡൻറ് അനീസ് റഹ്മാൻ, അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.