കൾച്ചറൽ ഫോറം കൊല്ലം: പുതിയ നേതൃത്വം
text_fieldsദോഹ: കൾച്ചറൽ ഫോറം കൊല്ലം ജില്ലയുടെ 2022-23 പ്രവർത്തന കാലയളവിലേക്ക് ഷിബു ഹംസ പ്രസിഡൻറും നിജാം അബ്്ദുൽ അസീസ് ജനറൽ സെക്രട്ടറിയായും 25 അംഗ ജില്ല കമ്മിറ്റി നിലവിൽ വന്നു. സുനിൽ കൃഷ്ണ, മൻസൂർ ഹൈദർ, മുഹമ്മദ് നജീം എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. ലിജിൻ രാജൻ, നിസാർ, സബീർ മുഹമ്മദ്, ഇർഷാദ് എന്നിവരാണ് സെക്രട്ടറിമാർ. മുഹമ്മദ് ഹഫീസാണ് ട്രഷറര്‍ . കോവിഡ് ഉൾപ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ കഴിഞ്ഞ കാലയളവിലെ ജില്ലയുടെ സമാശ്വാസ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
ജില്ലയിൽനിന്നുള്ള മുപ്പത്തിയഞ്ചോളം പ്രവാസികൾക്ക് ടിക്കറ്റ്, ക്വറൻറീൻ ഉൾപ്പെടെയുള്ള യാത്ര സൗകര്യം, കൗൺസലിങ്, ചികിത്സ, ജോലി, താമസസൗകര്യം തുടങ്ങി വ്യത്യസ്ത സേവനങ്ങൾ ചെയ്യാനും നാനൂറോളം ഫുഡ് കിറ്റ് വിതരണം ചെയ്യാനും ജില്ലക്ക് കഴിഞ്ഞതായി വിലയിരുത്തി. കൾച്ചറൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി താസീൻ അമീൻ, സെക്രട്ടറി കെ.ടി. മുബാറക് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ കാലയളവിലേക്ക് സ്റ്റേറ്റ് വർക്ക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിൽ നിന്നുള്ള നേതാക്കളായ ചന്ദ്രമോഹൻ, അബ്്ദുറഷീദ് എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ചു. കൾച്ചറൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ചന്ദ്രമോഹൻ സമാപന പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.