യാത്രക്കാരനിൽനിന്ന് കറൻസി പിടിച്ചെടുത്തു
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് വൻതോതിൽ വിദേശ കറൻസി പിടിച്ചെടുത്തതായി കസ്റ്റംസ് അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ എയർപോർട്ട് സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യങ്ങളുടേത് ഉൾപ്പെടെ കറൻസികൾ കണ്ടെടുത്തത്. എന്നാൽ, എത്ര തുകയെന്നത് സംബന്ധിച്ച വിവരം പുറത്തു വിട്ടിട്ടില്ല. പണത്തിന്റെ ഉടമസ്ഥത തെളിയിക്കാൻ യാത്രക്കാരന് കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോവുമ്പോഴും 50,000 റിയാലിന് മുകളിലുള്ള തുകയോ തത്തുല്യമായ മൂല്യത്തിലുള്ള സ്വർണമോ വിലപിടിപ്പുള്ള വസ്തുക്കളോ ഉപകരണങ്ങളോ കൈവശംവെക്കുമ്പോൾ സാക്ഷ്യപത്രം പൂരിപ്പിച്ച് നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.