രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 26 കിലോ ഹഷീഷ് കസ്റ്റംസ് പിടികൂടി
text_fieldsമെറ്റൽ കാനുകളും പിടികൂടിയ മയക്കുമരുന്നും
ദോഹ: റുവൈസ് തുറമുഖം വഴി കടത്താൻ ശ്രമിച്ച 26.15 കിലോഗ്രാം ഹഷീഷ് മയക്കുമരുന്ന് കസ്റ്റംസ് അധികൃതർ പിടികൂടി. െറഫ്രിജറേറ്റഡ് ഫ്രൂട്ട് കണ്ടെയ്നറുകൾക്കുള്ളിൽ മെറ്റൽ ക്യാനുകളിൽ ഒളിപ്പിച്ച് വെച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഹഷീഷ് പിടികൂടിയതെന്ന് ജനറൽ കസ്റ്റംസ് അതോറിറ്റി അറിയിച്ചു. മെറ്റൽ ക്യാനുകൾക്കുള്ളിൽ 26 പാക്കറ്റുകളിലായാണ് 26.15 കിലോഗ്രാം ഹഷീഷ് സൂക്ഷിച്ചിരുന്നത്.
രാജ്യത്തേക്ക് നിരോധിത ഉൽപന്നങ്ങൾ കടത്താൻ ശ്രമിക്കുന്നവർക്കു നേരെ കസ്റ്റംസ് വകുപ്പ് നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ട്. നിരോധിത ഉൽപന്നങ്ങൾ കടത്തുന്നതും ഇതിനു പിന്നിലുള്ളവരെയും കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് കസ്റ്റംസ് ജനറൽ അതോറിറ്റി വിമാനത്താവളത്തിലും തുറമുഖങ്ങളിലും സജ്ജമാക്കിയിരിക്കുന്നത്. പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.