1500 കിലോഗ്രാം തമ്പാക്ക് കസ്റ്റംസ് പിടികൂടി
text_fieldsദോഹ: ഖത്തറിലേക്ക് കടത്തുകയായിരുന്ന 1500 കിലോഗ്രാം തമ്പാക്ക് കസ്റ്റംസ് പിടികൂടി. എയർ കാർഗോ പരിശോധകരും ൈപ്രവറ്റ് എയർപോർട്ട് കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹെയർ കെയർ ഉൽപന്നങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ചിരുന്ന തമ്പാക്ക് പാക്കറ്റുകൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വിഡിയോ കസ്റ്റംസ് ജനറൽ അതോറിറ്റി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തേക്ക് നിരോധിത ഉൽപന്നങ്ങൾ കടത്താൻ ശ്രമിക്കുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ട്.നിരോധിത ഉൽപന്നങ്ങൾ കടത്തുന്നതും ഇതിന് പിന്നിലുള്ളവരെയും കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് കസ്റ്റംസ് ജനറൽ അതോറിറ്റി വിമാനത്താവളത്തിലും തുറമുഖങ്ങളിലും സജ്ജമാക്കിയിരിക്കുന്നത്.പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ ശരീരഭാഷവരെ വായിച്ചെടുക്കാൻ കഴിയുന്ന ഉപകരണങ്ങളടക്കമുള്ള ഉദ്യോഗസ്ഥരെയാണ് വിമാനത്താവളത്തിലടക്കം നിയോഗിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.