നടക്കില്ല, സൈബർ ആക്രമണം
text_fieldsദോഹ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ സെക്യൂരിറ്റി സെൻറർ അടുത്ത വർഷം അവസാനത്തോടെ രാജ്യത്തെ നൂറോളം സർക്കാർ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കും. നിലവിൽ 18 സർക്കാർ സ്ഥാപ നങ്ങളുമായി സെൻറർ ഇലക്േട്രാണിക് ബന്ധം സ്ഥാപിച്ചുകഴിഞ്ഞു. സൈബർ ആക്രമണങ്ങളിൽ നിന്നും സർക്കാർ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്ഥാപനങ്ങളുമായി ഇലക്േട്രാണിക് ലിങ്ക് ചെയ്യുന്നത്.
സൈബർ സെക്യൂരിറ്റി സെൻററുമായി മുഴുവൻ സർക്കാർ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണ ഭീഷണികളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും അവയെ സംരക്ഷിക്കുകയും ഇത് സംബന്ധിച്ച് ജാഗ്രതാ നിർദേശങ്ങൾ നൽകുകയുമാണ് സർക്കാർ സ്ഥാപനങ്ങളുമായി ഇ ലക്േട്രാണിക് ബന്ധം സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സൈബർ സെക്യൂരിറ്റി സെൻററിലെ ഉദ്യോ ഗസ്ഥരായ ഫസ്റ്റ് ലഫ്. എഞ്ചിനീയർ അബ്ദുൽ അസീസ് ഹാമിദ് അൽ മർവാനിയും എഞ്ചി. അദ്നാൻ മഹ്മൂദ് അൽ ഫിക്രിയും പറഞ്ഞു.
‘ദേശീയ സ്ഥാപനങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളിൽ നിന്നുള്ള പാഠങ്ങൾ’ എന്ന വിഷയത്തിൽ കുറ്റാന്വേഷണ വിഭാഗം ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെ ൻററുമായി സ്ഥാപനങ്ങൾ വളരെ വേഗത്തിൽ തന്നെ പ്രതികരിക്കുന്നുണ്ടെന്നും എന്നാൽ ചില സ്ഥാപനങ്ങളിൽ െപ്രാഫഷണൽ കേഡർമാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അൽ മർവാനി വ്യക്തമാക്കി.
നിലവിൽ സ്വകാര്യ സ്ഥാപനങ്ങളുമായി ഒരു ബന്ധവും സൈബർ സെക്യൂരിറ്റി സെൻററിനില്ലെന്നും മന്ത്രാലയത്തിെൻറ നിർദേശങ്ങൾക്കനുസരിച്ച് ഭാവിയിൽ ഇക്കാര്യത്തിൽ മാറ്റം വന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുമായി മാത്രമേ സെൻറർ ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.