സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നു, കരുതിയിരിക്കണം 'ഫിഷിങ്'
text_fieldsഇൻറർനെറ്റ് വഴി സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കി സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിരന്തരം പൊതുജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് 'ഫിഷിങ്' എന്നാണ് പറയുക.
ഇ-മെയിലുകളും മെസേജുകളും ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് ഇരയാകരുത്. അപകടകരമായ ഫയലുകൾ അടങ്ങുന്ന അറ്റാച്ച്മെൻറ് തുറക്കാനാവശ്യപ്പട്ടു കൊണ്ടോ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ നിർദേശിച്ചു കൊണ്ടോ ആയിരിക്കും ഇരകളെ വലയിൽ വീഴ്ത്തുന്നത്. ഇത്തരം ഇ-മെയിലുകളെയും സന്ദേശങ്ങളെയും കരുതിയിരിക്കണം.
ഇത്തരം സൈബർ ആക്രമണങ്ങളിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാനും കമ്പ്യൂട്ടർ തന്നെ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. യഥാർഥമെന്ന് തോന്നിക്കുന്ന വെബ്സൈറ്റ് ലിങ്കുകൾ വഴിയോ, നിങ്ങളുടെ സുഹൃത്തുക്കൾ, വ്യക്തികൾ, സ്ഥിരമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുടെ പേരിലോ ഉള്ള ഇ മെയിലുകൾ വഴിയോ ആയിരിക്കും ആക്രമണകാരികൾ സമീപിക്കുക. ഇതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം.
ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഇ-ഷോപ്പിങ്ങിനുപയോഗിക്കുന്ന വിവരങ്ങൾ, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ എന്നിവ ഇതിലൂടെ മോഷ്ടിക്കപ്പെടാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ കൂടുകയാണ്. മിക്കവാറും വിദേശങ്ങളിൽ നിന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നു എന്നതിനാൽ ഇവരെ പിടികൂടുക എളുപ്പമല്ല. ബാങ്കുകളിൽ നൽകുന്ന വ്യക്തിവിവരങ്ങൾ മാറ്റണമെന്ന് പറയുന്ന തരത്തിലാണ് മിക്ക തട്ടിപ്പ് സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലും മറ്റും വരുന്നത്. ഇതിനായി വ്യക്തിവിവരങ്ങൾ വാങ്ങുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ബാങ്ക് വിവരങ്ങൾ അടക്കം ചോദിച്ച് മനസിലാക്കി അക്കൗണ്ടിൽനിന്ന് പണം തട്ടുന്ന സംഘങ്ങൾ സജീവമാണ്. ഇത്തരം സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുത്. ഒരുകാരണവശാലും അക്കൗണ്ട് വിവരങ്ങളോ തങ്ങളുടെ വ്യക് തിവിവരങ്ങളോ ആരുമായും പങ്കുവെക്കരുത്. ബാങ്ക് കാർഡുകളുെട കാലാവധി കഴിഞ്ഞന്ന് പറഞ്ഞ് വരുന്ന കോളുകളും തട്ടിപ്പാണ്. ബാങ്കുകളിൽനിന്ന് ഒരിക്കലും ഇത്തരത്തിലുള്ള വിളികൾ വരില്ല. ൈസബർ ക്രൈം ഡിപ്പാർട്ട്മെൻറിന് ലഭിക്കുന്ന പരാതികളിൽ 40 ശതമാനവും ഇത്തരത്തിൽ ഇലക്ട്രോണിക് തട്ടിപ്പുകളുമായി ബന്ധെപ്പട്ടതായിരുന്നു. ആകെ പരാതികളുടെ 40 ശതമനം വരുമിത്. വാട്സ്ആപ്, എസ്.എം.എസുകൾ വഴി നടത്തിയ തട്ടിപ്പുകളാണ് അധികവും.
ബാങ്ക് ഉപയോക്താക്കളുടെ പേര്, പാസ്വേര്ഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, അക്കൗണ്ട് വിവരങ്ങള്‍, മറ്റു വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാകാന്‍ വേണ്ടി ബാങ്കുകളുടേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും ലിങ്കുകള്‍, ട്രേഡ് മാര്‍ക്കുകള്‍ ചിത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സന്ദേശം അയക്കാറുള്ളത്.
ഓരോരുത്തരും തങ്ങളുടെ ഇമെയില്‍ വിലാസം, മറ്റു ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എന്നിവയുടെ പാസ്വേര്ഡുകള് കൃത്യമായ ഇടവേളകളില്‍ മാറ്റണമെന്ന് ആഭ്യന്തരമന്ത്രാലയം ഉപദേശിച്ചു. മാത്രമല്ല പാസ്വേര്ഡുകളില് അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക ചിഹ്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: ഉടൻ വിവരമറിയിക്കണം
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് പണം തട്ടുന്നുവെന്ന സംശയം തോന്നിയാൽ ഉടൻ അധികൃതരെ വിവരമറിയിക്കണം. എ.ടി.എം ടാംപറിങ്, സ്കിമ്മിങ് എന്നിവയെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാല്‍ ബന്ധപ്പെട്ട അധികൃതരെ ഉടന്‍ വിവരം അറിയിക്കണം. അല്ദുഹൈലിലെ ഇ ആൻഡ് സി.സി.സി.ഡി ആസ്ഥാനത്ത് നേരിട്ടോ അല്ലെങ്കില്‍ 2347444, 66815757 എന്നീ നമ്പരുകള്‍ മുഖേനയോ വിവരമറിയിക്കണം. cccc@moi.gov.qa എന്ന ഇ മെയിലിലും വിവരം അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.