സൈബർ സുരക്ഷ: ഖത്തർ സംഘം തുർക്കിയുമായി ചർച്ച നടത്തി
text_fieldsദോഹ: സൈബർ സുരക്ഷാമേഖലയിൽ ഖത്തറും തുർക്കിയും തമ്മിൽ സഹകരണം ആരംഭിക്കുന്നു. ഖത്തർ നാഷണൽ റിസർച്ച് ഫണ്ടും (ക്യു.എൻ.ആർ.എഫ്) തുർക്കി സയൻറിഫിക് ടെക്നോളജിക്കൽ റിസർച്ച് കൗൺസിലുമാണ് (ടുബിടക്) സൈബർ സുരക്ഷാരംഗത്ത് സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
ഇതിെൻറ ഭാഗമായി തുർക്കി സന്ദർശിച്ച ക്യു.എൻ.ആർ.എഫ് പ്രതിനിധികൾ ടുബിടക് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. സൈബർ സുരക്ഷാമേഖലയിൽ സഹകരണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറിൽ നിന്ന് തുർക്കിയിലെത്തിയ ഉന്നത പ്രതിനിധിസംഘം നിരവധി യോഗങ്ങൾ ചേർന്നതായി ടുബിടക് പ്രസിഡൻറ് അരീഫ് ഇർഗിൻ പറഞ്ഞു.
ശാസ്ത്ര, സാങ്കേതികവിദ്യാ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് ഖത്തറും തുർക്കിയും തമ്മിൽ 2015ൽ ഒപ്പുവെച്ച കരാറിെൻറ അടിസ്ഥാനത്തിലാണിത്. നിരവധി തവണ ചർച്ചകൾ നടന്നശേഷം അടുത്തിടെയാണ് സഹകരണം പ്രാബല്യത്തിൽ വരുത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. ഇതുപ്രകാരമുള്ള സംയുക്ത പദ്ധതി സെപ്തംബർ പകുതിയോടെ നിലവിൽവരും. ബാങ്കുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഉൗർജ വിതരണം, ട്രാൻസ്മിഷൻ, ഇലക്േട്രാണിക് കമ്മ്യൂണിക്കേഷൻ രംഗങ്ങളുടെ പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണത്തിന് സാങ്കേതിവിദ്യ വികസിപ്പിക്കുക തുടങ്ങിയവയായിരിക്കും തുടക്കത്തിൽ ഇതിെൻറ ഭാഗമായി ചെയ്യുക. പൊതു, സ്വകാര്യ കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സൈബർ സുരക്ഷയിലെല്ലാം സഹകരണമുണ്ടാവും. സഹകരണകരാറിെൻറ അടിസ്ഥാനത്തിൽ സൈബർ സുരക്ഷയിൽ ശാസ്ത്ര, സാങ്കേതികവിദ്യയുടെ പ്രാരംഭപദ്ധതികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ സംഘം യോജിപ്പിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.