ഗോൾഡ് ലൈൻ തുരങ്കത്തിലൂടെ സൈക്ലിംഗ് റൈഡ് നടത്തി
text_fieldsദോഹ: ദോഹ മെേട്രാ പദ്ധതിയുടെ ഭാഗമായ ഗോൾഡ് ലൈനിെൻറ പൂർത്തീകരണത്തോടനുബന്ധിച്ച് രാജ്യത്തെ സൈക്കിൾ റൈഡർമാർക്കായി ഗോൾഡ് ലൈൻ തുരങ്കത്തിലൂടെ ഖത്തർ റെയിൽ സൈക്ലിംഗ് റൈഡ് നടത്തി. ഖത്തർ റെയിലിെൻറ കമ്പനിയുടെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളിൽ ബോധവൽകരണം നടത്തുന്നതിെൻറ ഭാഗമായി ഖത്തർ റെയിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ തുടക്കമായാണ് സൈക്ലിംഗ് റൈഡിനെ കണക്കാക്കുന്നത്. ഖത്തർ സൈക്ലിംഗ് കമ്മ്യൂണിറ്റിയുമായി സഹകരിച്ചാണ് റെയിൽ ഏറെ വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്.ഖത്തർ റെയിലിെൻറ സ്റ്റാഫ് അംഗങ്ങളും ഖത്തർ സൈക്ലിംഗ് കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള അമ്പതിലധികം വരുന്ന സൈക്ലിസ്റ്റുകളുമാണ് റൈഡിൽ പങ്കെടുത്തത്.
സൂദാൻ സ്റ്റേഷനിൽ നിന്നും സ്പോർട്സ് സിറ്റി സ്റ്റേഷനിലേക്കും തിരിച്ച് സുദാൻ സ്റ്റേഷനിലെത്തി ആസ്പയർ പാർക്ക് വരെയുമാണ് റൈഡ് നടത്തിയത്. തുരങ്കപാതയടക്കം 30 കിലോമീറ്റർ നീളത്തിലാണ് ഗോൾഡ് ലൈൻ പൂർത്തീകരിച്ചിരിക്കുന്നത്. അൽ അസീസിയയിൽ നിന്നും തുടങ്ങി പ്രധാന പോയൻറായ മുശൈരിബിലൂടെ റാസ് ബൂ അബൂദിലാണ് 10 സ്റ്റേഷനുകളുള്ള ഗോൾഡ് ലൈൻ അവസാനിക്കുന്നത്. ഇതാദ്യമായാണ് സൈക്ലിംഗിനായി തുരങ്കം തുറന്നു കൊടുക്കുന്നത്.
സ്ഥലപരിചയമില്ലാത്തതിനാൽ ഓരോ റൈഡറേയും സംബന്ധിച്ച് ഇതൊരു വെല്ലുവിളി തന്നെയായിരുന്നുവെന്ന് ഖത്തർ റെയിൽ പറയുന്നു.
ഖത്തർ റെയിലിനെ സംബന്ധിച്ച് തുരങ്ക നിർമ്മാണ പൂർത്തീകരണം വലിയൊരു നാഴികക്കല്ലാണെന്നും സമൂഹത്തെ അടുപ്പിക്കുന്നതിന് ഇത്തരം പരിപാടികൾ നിരന്തരം സംഘടിപ്പിക്കുമെന്നും ഖത്തർ റെയിൽ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനും സി.ഇ.ഒയുമായ എഞ്ചിനീയർ അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബൈഈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.