Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദ​ർ​ബ് അ​ൽ സാ​ഈ അ​ൽ...

ദ​ർ​ബ് അ​ൽ സാ​ഈ അ​ൽ മീ​സ്, അ​ൽ സൂ​ഖ് ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി

text_fields
bookmark_border
Darb al-Saee al-Meez
cancel

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​യ ഉം ​സ​ലാ​ലി​ലെ ദ​ർ​ബ് അ​ൽ സാ​ഇ​യി​ലെ അ​ൽ സൂ​ഖ്, അ​ൽ മീ​സ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഖ​ത്ത​റി​ന്റെ പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും പ്ര​ക​ട​മാ​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ​ക​ട​ക​ൾ, അ​ങ്ങാ​ടി​ക​ൾ എ​ന്നി​വ സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യാ​ണ് അ​ൽ മീ​സ്, അ​ൽ സൂ​ഖ് ര​ജി​സ്ട്രേ​ഷ​ന് ക്ഷ​ണി​ച്ച​ത്.

താ​ൽ​പ​ര്യ​മു​ള്ള​വ​ർ നാ​ഷ​ന​ൽ ഡേ ​ആ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി ഒ​ക്ടോ​ബ​ർ 24ന് ​മു​മ്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ദ​ർ​ബ് അ​ൽ സാ​ഇ​യി​ൽ ഭ​ക്ഷ​ണ ശാ​ല​ക​ളും ബൂ​ത്തു​ക​ളും ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ക്കു​ന്ന​താ​ണ് അ​ൽ മീ​സ് ഏ​രി​യ. ഖ​ത്ത​രി യു​വാ​ക്ക​ൾ​ക്ക് സം​രം​ഭ​ക​ത്വ​വും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് ഈ ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.

പ്രാ​ദേ​ശി​ക സം​രം​ഭ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള ​അ​ങ്ങാ​ടി​ക​ളാ​യാ​ണ് അ​ൽ സൂ​ഖ് മാ​ർ​ക്ക​റ്റ് ദ​ർ​ബ് അ​ൽ സാ​ഇ​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ഖ​ത്ത​ർ ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ 18ന്റെ ​ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് 10 ദി​വ​സ​ത്തോ​ളം പ്ര​ധാ​ന വേ​ദി​യാ​യി മാ​റു​ന്ന ദ​ർ​ബ് അ​ൽ സാ​ഇ​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം കൂ​ടി​യാ​വും അ​ൽ മീ​സ്, അ​ൽ സൂ​ഖ് മേ​ഖ​ല​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsDarb al-Sa'ee al-MeezAl Sooq registration
News Summary - Darb al-Sa'ee al-Meez, Al Sooq registration has started
Next Story