മാനവ സമൂഹം വിദ്യാഭ്യാസത്തിനും സാക്ഷരതക്കും പ്രാധാന്യം നൽകണം -എജുക്കനിങ് സെമിനാര്‍
text_fieldsദോഹ: ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി 40ാം വാര്‍ഷികത്തോടനുബന്ധിച്ച് ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സംഘടിപ്പിച്ച അക്കാദമിക സെമിനാര്‍ എജുകെനിങ് 2.0 സമാപിച്ചു. മാനവ സമൂഹം സാക്ഷരതക്കും വിദ്യാഭ്യാസത്തിനും നല്‍കേണ്ട പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സെമിനാർ.
ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. അബ്ദുല്‍ വഹാബ് അഫന്ദി ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു.
ദാറുല്‍ ഹുദ രജിസ്ട്രാര്‍ ഡോ. റഫീഖ് അലി ഹുദവി കരിമ്പനക്കല്‍, ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. പ്രഫസര്‍ ഡോ. അബ്ദുല്‍ കരീം അമെങ്കായ്, ഡോ. മുഹമ്മദ് ഹുദവി മാടപ്പള്ളി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. നിരക്ഷരത നിര്‍മാര്‍ജന നയത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ഖത്തറിലെ ദാറുല്‍ ഹുദ പൂര്‍വ വിദ്യാർഥി കൂട്ടായ്മ ഹാദിയയുടെ നേതൃത്വത്തിൽ നടന്ന സെമിനാര്‍ പ്രോഗ്രാം കണ്‍വീനര്‍ ഡോ. കെ.എം. ബഹാഉദ്ദീന്‍ ഹുദവി നിയന്ത്രിച്ചു. ഹാദിയ പ്രസിഡന്റ് അബ്ദുല്‍ മാലിക് ഹുദവി സ്വാഗതവും ജന. സെക്രട്ടറി മുഹമ്മദ് നൈസാം ഹുദവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.