സഫാരിയിൽ ഈത്തപ്പഴ മേളക്ക് തുടക്കമായി
text_fieldsദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ ഈത്തപ്പഴ ഫെസ്റ്റിന് തുടക്കമായി. ബുധനാഴ്ച സഫാരിയുടെ എല്ലാ ഔട്ട് ലെറ്റുകളിലും ആരംഭിച്ച ഡേറ്റ്സ് ഫെസ്റ്റിവലിലൂടെ 40ൽ പരം ഈത്തപ്പഴം ഇനങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രാദേശിക ഈത്തപ്പഴങ്ങളായ ഖിനൈസി, ഷിഷി, ബർഹി, ഖലാസ് ലുല്ലു, കറാച്ചി, മുസാത്തി, സുക്കരി തുടങ്ങിയവയും വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത അജ്വ, സഫാവി, ഖുദ്രി.
സാഗായി, മാബ്റൂം, മെഡ്ജോൽ, മറിയം, സുക്കാരി, തുനീഷ്യൻ ഈന്തപ്പഴം തുടങ്ങിയവയും സഫാരി തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ, സഗായി ഡേറ്റ്സ് കാഷ്യൂ നട്സ് വിത്ത് ഹണി, ഡാർക്ക് ചോക്കോ ഡേറ്റ്സ് പൗച്, ഡേറ്റ്സ് ഫില്ല്ഡ് കുക്കീസ്, ഡേറ്റ്സ് സിറപ്പ്, മിൽക്ക് ചോക്കോ ഡേറ്റ്സ്, വിവിധ ഇനം ഡേറ്റ്സ് പിക്ക്ൾസ് തുടങ്ങിയവ ഗ്രോസറി വിഭാഗത്തിലും ലഭ്യമാക്കിയിട്ടുണ്ട്.
ഡേറ്റ്സ് ഫെസ്റ്റിനോടനുബന്ധിച്ച് സഫാരി ബേക്കറി ആൻ ഹോട്ട്ഫുഡ് വിഭാഗത്തിലും നിരവധി വിഭവങ്ങൾക്കൊപ്പം ഡേറ്റ്സ് ആൻഡ് അവിൽ പായസം തുടങ്ങിയ വൈവിധ്യമാർന്ന വിവിധ ഇനം പായസങ്ങളും ഡേറ്റ്സ് ആൻഡ് ഹണി കേക്ക്, ഡേറ്റ്സ് ആൻഡ് നട്സ് ഡെസ്സേർട്, ഡേറ്റ്സ് ടാർട്, ഡേറ്റ്സ് ആൻഡ് ബീറ്റ്റൂട്ട് ടീ കേക്ക്, ഡേറ്റ്സ് ആൻഡ് വാൽനട്ട് തുടങ്ങിയ കേക്ക് ഇനങ്ങളും ഡേറ്റ്സ് ആൻഡ് നട്ട്സ് റോൾ, ഷുഗർ ഫ്രീ റോൾ, ഡേറ്റ്സ് ആൻഡ് വാൽനട്ട് ബ്രഡ് തുടങ്ങിയവയും സഫാരി ഔട്ട് ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്.
സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി ഷോപ് ആൻഡ് ഡ്രൈവ് പ്രൊമോഷൻ വഴി സഫാരിയുടെ ഏത് ഔട്ട് ലെറ്റുകളിൽ നിന്നും വെറും 50 റിയാലിന് പർച്ചേഴ്സ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ മോറിസ് ഗ്യാരേജസിന്റെ ആർ.എക്സ്-8 2024 മോഡൽ ആറ് കാറുകളും, എം.ജി-5 2024 മോഡൽ 19 കാറുകളുമടക്കം 25 എം.ജി കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.