ഇൗത്തപ്പഴ ഫെസ്റ്റ് അടുത്തയാഴ്ച
text_fieldsദോഹ: ഖത്തറിലെ പ്രശസ്തമായ ഇൗത്തപ്പഴ ഫെസ്റ്റിന് അടുത്തയാഴ്ച സൂഖ് വകിഫിൽ ആരംഭിക്കും. പ്രദേശികമായിതന്നെ വിളവെടുത്ത ഇൗത്തപ്പഴങ്ങളുടെ ശ്രദ്ധേയ വിപണിയാണിത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ 80ഓളം കർഷകർ തങ്ങളുടെ വിഭവങ്ങളുമായെത്തും. വൈകീട്ട് നാല് മുതൽ 10വരെയാണ് സന്ദർശകർക്ക് പ്രവേശനം.
പ്രാദേശിക കർഷകരെയും ഫാമുകളെയും പിന്തുണക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഫ്രഷ് ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവലിെൻറ ആറാം സീസണിനാണ് തുടക്കമാവുന്നത്. കഴിഞ്ഞ സീസൺ ഫെസ്റ്റ് കോവിഡ് കാരണം മുടങ്ങിയതിനാൽ ഇക്കുറി കൂടുതൽ വിപുലമായാണ് സംഘടിപ്പിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ കാർഷികവിഭാഗം തലവൻ അഹമ്മദ് അയാഫി അറിയിച്ചു. രാജ്യത്തെ വിവിധതരം ഇൗത്തപ്പഴങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.