സൂഖ് വാഖിഫിലെ ഈത്തപ്പഴ മേള 23 മുതൽ ആഗസ്റ്റ് മൂന്നുവരെ
text_fieldsദോഹ: ഖത്തറിന്റെ തനത് ഈത്തപ്പഴ രുചികളുമായി സൂഖ് വാഖിഫ് ഈത്തപ്പഴ മേള ജൂലൈ 23 മുതൽ ആഗസ്റ്റ് മൂന്നുവരെ നടക്കും. ഖത്തറിലെ ഫാമുകളിൽനിന്ന് നേരിട്ടെത്തിക്കുന്ന നാടൻ ഇനങ്ങളാണ് മേളയുടെ ആകർഷണം.
ഇതോടൊപ്പം രുചികരമായ ഇറക്കുമതി ഇനങ്ങളുമുണ്ടാകും. മരുഭൂമിയിലെ തോട്ടങ്ങളില്‍ ഈത്തപ്പഴങ്ങള്‍ പഴുത്ത് പാകമായിത്തുടങ്ങി. ഇനി വ്യസ്തത രുചിയും നിറവും ഗുണങ്ങളുമുള്ള ഈത്തപ്പഴങ്ങളുടെ ഉത്സവകാലമാണ്. മാമ്പഴ മേളക്ക് പിന്നാലെ സൂഖ് വാഖിഫിലേക്ക് ഇനിയെത്തുന്നത് ഈത്തപ്പഴത്തിന്റെ മധുരമാണ്. നൂറിലേറെ പ്രാദേശിക ഫാമുകളാണ് വൈവിധ്യങ്ങളായ ഈത്തപ്പഴങ്ങളുമായി സൂഖിലേക്ക് എത്തുന്നത്.
അൽ ഖലാസ്, അൽ ഖിനയ്സി, അൽ ഷിഷി, അൽ ബർഹി, സഖായ്, ഹലാവി, മസാഫാത്തി, മദ്ജൂല്‍ തുടങ്ങിയ വ്യത്യസ്ത ഇനങ്ങള്‍ രുചിക്കാനും സ്വന്തമാക്കാനും അവസരമുണ്ടാകും. കഴിഞ്ഞ വർഷം 103 ഫാമുകൾ മേളയിൽ അണിനിരന്നിരുന്നു.
20 ലക്ഷം റിയാലിന്റെ വിൽപനയാണ് കഴിഞ്ഞ തവണ നടന്നത്. ഇത്തവണ അതിലേറെയാണ് പ്രതീക്ഷിക്കുന്നത്. ഈത്തപ്പഴത്തിന് പുറമെ പാസ്ട്രീസ്, കേക്ക്, ജാം, ജ്യൂസ് തുടങ്ങി വിവിധ ഈത്തപ്പഴ വിഭവങ്ങളും പ്രദര്‍ശനത്തില്‍ ലഭ്യമാകും. വൈകീട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെയാകും പ്രവേശനം.
സൂഖ് വാഖിഫിന്റെ പൈതൃക ഭംഗി ആസ്വദിക്കാം എന്നതും മേള സന്ദർശിക്കുന്നതിന്റെ ആകർഷണമാണ്.
പ്രാദേശിക വിപണിയിൽനിന്നും വിദേശത്തുനിന്നും സമൃദ്ധിയായി ഈത്തപ്പഴങ്ങൾ എത്തുന്നത് വില കുറയാൻ കാരണമാകും.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇപ്പോൾതന്നെ വില കുറഞ്ഞുവെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.