ഇൗത്തപ്പഴ ഉൽപാദനം 27,000 ടൺ
text_fieldsദോഹ: സീസണിൽ ഇൗത്തപ്പഴ ഉൽപാദനത്തിൽ രാജ്യം വൻ നേട്ടം സ്വന്തമാക്കിയെന്ന് ഖത്തർ മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിെൻറ റിപ്പോർട്ട്. ഈ വർഷം 27,000 ടൺ ഈത്തപ്പഴം പ്രാദേശിക തോട്ടങ്ങൾ വഴി ഉൽപാദിപ്പിച്ചു. ലക്ഷ്യമിട്ടതിെൻറ 76 ശതമാനത്തോളം വരും ഇത്. പ്രതിവർഷം 10,000 ടൺ ഈത്തപ്പഴമാണ് ഇറക്കുമതി ചെയ്യുന്നത്. അതേസമയം, 'നാഫ്കാ'ക്കു കീഴിലുള്ള ഹസദ് ഫുഡ് കമ്പനി വിവിധങ്ങളായ ഈത്തപ്പഴങ്ങാണ് രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നത്.
പ്രാദേശിക ഫാമുകൾക്കും കർഷകർക്കും സർക്കാർ കൂടുതൽ പിന്തുണ നൽകാൻ തുടങ്ങിയതോടെയാണ് രാജ്യത്തെ ഈത്തപ്പഴ ഉൽപാദനം വൻതോതിൽ വർധിക്കാൻ ഇടയായത്. കൃഷിക്ക് ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായങ്ങളും പരിശീലനവും ഒരുക്കുന്നതിനൊപ്പം പരിസ്ഥിതി-മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിൽ ദോഹ ഇൗത്തപ്പഴ ഫെസ്റ്റും നടക്കുന്നുണ്ട്. സീസണിലെ ആദ്യ ഫെസ്റ്റ് വ്യാഴാഴ്ചയാണ് ദോഹ സൂഖ് വഖിഫിൽ ആരംഭിച്ചത്. ഈത്തപ്പഴവിപണിയിലെ ഖത്തർ വൈവിധ്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ ജൂൈല 30 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റ് സന്ദർശിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.