ഈത്തപ്പഴം 80 ശതമാനവും പ്രാദേശിക ഫാമുകളിൽ
text_fieldsദോഹ: രാജ്യത്തിനാവശ്യമായ 80 ശതമാനം ഈത്തപ്പഴവും പ്രാദേശിക ഫാമുകളിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് കാർഷികകാര്യ അസി. അണ്ടർ സെക്രട്ടറി ഡോ. ശൈഖ് ഫാലിഹ് ബിൻ നാസർ ആൽഥാനി പറഞ്ഞു. 2006 മുതൽ പ്രാദേശിക ഫാമുകളിൽ നിന്നും 10 മില്യൻ റിയാലിെൻറ ഈത്തപ്പഴമാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വാങ്ങുന്നത്. ഇത് കർഷകർക്ക് വലിയ േപ്രാത്സാഹനമാണ് നൽകുന്നത്.
ചാരിറ്റി പ്രവർത്തനങ്ങൾക്കായി വാങ്ങിയ ഈത്തപ്പഴങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും ഡോ. ശൈഖ് ഫാലിഹ് ആൽഥാനി വ്യക്തമാക്കി. മൂന്നാമത് സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴമേളയോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഗുണമേന്മയോടൊപ്പം കൂടുതൽ ഉൽപന്നമാണ് രാജ്യം പ്രാദേശിക കർഷകരിൽ നിന്നും ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി അൽ റുമൈഹി പറഞ്ഞു. പ്രാദേശിക ഈത്തപ്പഴ കർഷകർ നിലവിൽ ഏറെ ശക്തിപ്പെട്ടിരിക്കുന്നുവെന്നും ഈ വർഷത്തെ കൂടുതൽ ഉൽപാദനം തന്നെ മതിയാകും രാജ്യത്തിെൻറ ആവശ്യം നികത്താനെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.