കീശ കാലിയാകാതെ ഷോപ്പിങ്; ഡേ ടു ഡേ ഡിസ്കൗണ്ട് സെന്റർ ദോഹയിലും
text_fieldsദോഹ: ഒരു റിയാൽ മുതൽ 20 റിയാൽ വരെ വിലയിൽ ആയിരത്തോളം ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഖത്തറിൽ ‘ഡേ ടു ഡേ ഡിസ്കൗണ്ട് സെന്റർ’ വരുന്നു. ഒമാൻ, ബഹ്റൈൻ, യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ‘ഡേ ടു ഡേ’ ഡിസ്കൗണ്ട് സെന്ററിന്റെ ഖത്തറിലെ ആദ്യത്തെയും ജി.സി.സിയിലെ 16ാമത്തെയും ഷോറൂം നവംബർ 29 വെള്ളിയാഴ്ച എയർപോർട്ട് റോഡിൽ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഇക്ട്രോണിക് വസ്തുക്കൾ, ഗിഫ്റ്റ്സ്, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങി നിത്യജീവിതത്തിൽ ആവശ്യമായ എല്ലാ വസ്തുക്കളും തുച്ഛവിലയിൽ ഒരു കുടക്കീഴിലൊരുക്കിയാണ് ‘ഡേ ടു ഡേ’ ഡിസ്കൗണ്ട് സെന്റർ ഖത്തറിലേക്ക് പ്രവേശിക്കുന്നതെന്ന് ഡയറക്ടർ ഡോ. അബ്ദുൽസമദ് അറിയിച്ചു. എയർപോർട്ട് റോഡിൽ കെ.എഫ്.സിക്ക് അടുത്തായാണ് ഇരു നിലകളിലായി വിശാലമായ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. പ്രവാസികൾക്കും മറ്റും നാട്ടിലേക്ക് പോകുമ്പോൾ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനായി കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള വസ്തുക്കൾ ലഭ്യമാക്കുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ വിശദീകരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഉദ്ഘാടനത്തിന് പിന്നാലെ വിപുലമായ ഷോപ്പിങ് അവസരങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയത്. എക്സ് ക്ലൂസീവ് പ്രമോഷനുകൾ, ഗിവ് എവേ തുടങ്ങിയവയും കാത്തിരിക്കുന്നു. വാർത്തസമ്മേളനത്തിൽ ഡയറക്ടർമാരായ മുസ്തഫ പടയൻ, ബഷീർ മൈ ബെയ്ക്, നജീബ് ഇല്ലത്ത് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.