നാട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞു: ലഗേജ് കിട്ടിയില്ലെന്ന് പരാതിയുമായി യാത്രക്കാർ
text_fieldsദോഹ: ഖത്തറിൽനിന്ന് ഇൻഡിഗോ വിമാനം വഴി നാട്ടിലെത്തി അഞ്ചു ദിവസം കഴിഞ്ഞിട്ടും ലഗേജുകൾ കിട്ടിയില്ലെന്ന് പരാതി.ജൂൺ 29ന് ദോഹയിൽനിന്ന് കണ്ണൂരിലേക്ക് പറന്ന '6ഇ 1716' ഇൻഡിഗോ എയർലൈൻസിലെ യാത്രക്കാരാണ് നാട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും തങ്ങളുടെ ലഗേജുകൾ എത്തിയിട്ടില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്.
വിമാനത്തിലെ യാത്രക്കാരിൽ ഒരാളായ കണ്ണൂർ ഉളിയിൽ സ്വദേശി തൻെറ അനുഭവം 'ഗൾഫ് മാധ്യമവുമായി' പങ്കുവെക്കുന്നത് ഇങ്ങനെ. 'ഞാനും സഹോദരനും ഒന്നിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്.
കണ്ണൂരിൽ വിമാനമിറങ്ങി എയർപോർട്ടിലെ കൺവെയർ ബെൽട്ടിൽ ഞങ്ങളുടെ ലഗേജിനായി കുറെ നേരം കാത്തിരുന്നു. ഞങ്ങളുടെ വിമാനത്തിലെ കുറെ യാത്രക്കാരും ഇങ്ങനെ സ്വന്തം ലഗേജ് അന്വേഷിക്കുന്നുണ്ടായിരുന്നു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോഴാണ് ലഗേജ് വന്നിട്ടില്ലെന്ന് അറിഞ്ഞത്. തുടർന്ന് അവർ ആവശ്യപ്പെട്ടത് പ്രകാരം ലഗേജ് ലഭ്യമായിട്ടില്ലെന്ന് അറിയിക്കുകയുംചെയ്തു. വിമാനത്തിൻെറ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി പരാതി നൽകിയാണ് വീട്ടിലേക്ക് മടങ്ങിയത്. അടുത്ത ദിവസം തന്നെ അന്വേഷിച്ചെങ്കിലും ലഗേജ് എത്തിയില്ലെന്നായിരുന്നു മറുപടി. ജൂൈല ഒന്നിന് വീണ്ടും അേന്വഷിച്ചപ്പോൾ എയർ ബബ്ൾ പുതുക്കാത്തതിനാൽ വിമാനങ്ങൾ കാൻസൽ ചെയ്തുവെന്നായിരുന്നു മറുപടി.
പിന്നീടുള്ള ദിവസങ്ങളിലും കണ്ണൂർ എയർപോർട്ടിലെ ഇൻഡിഗോ ഓഫിസിൽ ബന്ധപ്പെട്ടെങ്കിലും ദോഹയിൽ അന്വേഷിക്കണമെന്നായി. ശനിയാഴ്ചയായിട്ടും ഞങ്ങൾ ഇരുവരുടെയും ലഗേജുകൾ ലഭ്യമായിട്ടില്ല'.
കഴിഞ്ഞ ദിവസങ്ങളിൽ നിറയെ യാത്രക്കാരുമായാണ് വിമാനങ്ങൾ കേരളത്തിലേക്ക് പറന്നത്.ഇതിനൊപ്പം, ചില യാത്രക്കാർ കൂടുതൽ കാശ് മുടക്കി അധിക ലഗേജ് േക്വാട്ട കൂടി നേടുന്നതിനാൽ പല സർവിസുകളിലും ഭാരംകുറക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരാവുന്നതിനാലാണ് ലഗേജുകൾ പുറത്താവുന്നത് എന്ന് എയർ ട്രാവലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. വെള്ളിയാഴ്ച കോഴിക്കോട്ട് എത്തിയ ചില യാത്രക്കാർക്കും ലഗേജ് നഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.
ലഗേജുകൾ വൈകുേമ്പാഴും നഷ്ടപ്പെടുേമ്പാഴും യാത്രക്കാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എയർ സേവ ആപ്ലിക്കേഷൻ വഴിയോ വിമാനക്കമ്പനികളുടെ വെബ്സൈറ്റ് വഴിയോ, ഇ-മെയിൽ ചെയ്തോ പി.എൻ.ആർ നമ്പർ സഹിതം പരാതി നൽകാം. വ്യോമയാന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നതാണ് 'എയർസേവ' ആപ്. ഇത്തരം പരാതികളിലൂടെ മാത്രമേ യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിയൂ.
അബ്ദുൽ റഉൗഫ് കൊേണ്ടാട്ടി (സാമൂഹിക പ്രവർത്തകൻ, ദോഹ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.