Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസുരാഗിന്‍റെ വേദന......

സുരാഗിന്‍റെ വേദന... അധികൃതരേ ക​ണ്ണ്​ തു​റ​ക്ക​ണം

text_fields
bookmark_border
സുരാഗിന്‍റെ വേദന... അധികൃതരേ ക​ണ്ണ്​ തു​റ​ക്ക​ണം
cancel

ദോ​ഹ: പി​താ​വി‍െൻറ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​നു പി​ന്നാ​ലെ, അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും ഒ​രു നോ​ക്ക്​ കാ​ണാ​നു​മാ​യി നാ​ട്ടി​ലെ​ത്താ​ൻ ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​തെ, ഖ​ത്ത​റി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ ക​ണ്ണീ​രോ​ടെ ക​ഴി​യു​ന്ന ഒ​രു മ​ക​ന്‍റെ വേ​ദ​ന​യു​ടെ ക​ഥ​യാ​ണ് ഇ​ത്​. തൃ​ശൂ​ർ സ്വ​ദേ​ശി​യും മും​ബൈ​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രു​മാ​യ പി.​എ​സ്.​ സ​ത്യ​ൻ ​തിങ്കളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ്​ മും​ബൈ​യി​ലെ എം.​ജി.​എം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ര​ണ​പ്പെ​ട്ട​ത്. പി​താ​വി‍െൻറ മ​ര​ണ​വാ​ർ​ത്ത​യെ​ത്തു​മ്പോ​ൾ ഖ​ത്ത​റി​ലാ​യി​രു​ന്നു മ​ക​ൻ സു​രാ​ഗ്​ സ​ത്യ​ൻ. ഉ​ട​ൻ നാ​ട്ടി​ലേ​ക്ക്​ പോ​കാ​നു​ള്ള ഒ​രു​ക്കം തു​ട​ങ്ങി. ജോ​ലി​ചെ​യ്യു​ന്ന ഓ​റി​യ​ന്‍റ്​ ടെ​ക്​ ക​മ്പ​നി​യു​​ടെ ഡ​യ​റ​ക്ട​ർ ​രൂ​പേ​ഷ്​ മോ​ഹ​നും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം സു​രാ​ഗി​നെ എ​ങ്ങ​നെ​യെ​ങ്കി​ലും നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി. രാ​ത്രി ഏ​ഴി​നു​ള്ള ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ൽ മും​ബൈ​യി​ലേ​ക്ക്​ ടി​ക്ക​റ്റെ​ടു​ത്തു. രാ​വി​ലെ ത​ന്നെ ലാ​ബി​ലെ​ത്തി കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ സാ​മ്പി​ൾ ന​ൽ​കി. പി​ന്നീ​ടാ​യി​രു​ന്നു ത​ട​സ്സ​ങ്ങ​ളു​ടെ തു​ട​ക്കം.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​വ​ർ എ​ല്ലാ​വ​രും എ​യ​ർ​സു​വി​ധ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത്​ അ​നു​മ​തി വാ​ങ്ങ​ണം എ​ന്ന കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി‍െൻറ നി​ബ​ന്ധ​ന​യാ​യി​രു​ന്നു ക​ട​മ്പ. കോ​വി​ഡ്​ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്കു​ള്ള തി​ര​ക്ക്​ കൂ​ടി​യ​തോ​ടെ ഫ​ലം ല​ഭി​ക്കാ​ൻ 32 മു​ത​ൽ 48 മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ക്കും എ​ന്ന​തി​നാ​ൽ സു​രാ​ഗി‍െൻറ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലെ യാ​ത്ര മു​ട​ങ്ങു​മെ​ന്ന നി​ല​യി​ലാ​യി. അ​വ​സാ​ന ശ്ര​മം എ​ന്ന നി​ല​യി​ൽ ആ​ന്‍റി​ജ​ൻ നെ​ഗ​റ്റി​വ്​ പ​രി​ശോ​ധ​ന ഫ​ല​വു​മാ​യി എ​യ​ർ സു​വി​ധ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​തെ​ങ്കി​ലും അ​പേ​ക്ഷ നി​ര​സി​ച്ചു. മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ലു​ള്ള യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സാ​ക്ഷ്യ​പ​ത്ര​വു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​ട്ടും യാ​ത്ര അ​നു​വ​ദി​ച്ചി​ല്ല.

ടി​ക്ക​റ്റ്​ എ​ടു​ത്ത ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്​ വ​ഴി​യും എ​യ​ർ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴി​യും ഇ​ന്ത്യ​യി​ലെ സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടും യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന്​ സു​രാ​ഗി‍െൻറ സു​ഹൃ​ത്തു​ക്ക​ൾ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. ​ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ സു​രാ​ഗ്​ നാ​ട്ടി​ലേ​ക്ക്​ പോ​കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ അ​ഞ്ച്​ മ​ണി​ക്കൂ​റി​ലേ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ പി​താ​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​നും അ​ന്ത്യ​ശു​ശ്രൂ​ഷ ന​ട​ത്താ​നു​മു​ള്ള സ്വ​പ്നം ബാ​ക്കി​യാ​ക്കി രാ​ത്രി​യോ​ടെ താ​മ​സ സ്ഥ​ല​ത്തേ​ക്ക്​ മ​ട​ങ്ങി. ഏ​ക​മ​ക​നാ​​യ സു​രാ​ഗി‍െൻറ അ​സാ​ന്നി​ധ്യ​ത്തി​ൽ പി​തൃ​സ​ഹോ​ദ​ര​ൻ സം​സ്കാ​ര ച​ട​ങ്ങി​ന്​​ നേ​തൃ​ത്വം ന​ൽ​കി.

'മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​ക​ണം'

ദോ​ഹ: കേ​ന്ദ്ര സ​ർ​ക്കാ​ർ യാ​ത്രാ ച​ട്ട​ത്തി​ലെ ഇ​ള​വ്​​ റ​ദ്ദാ​ക്കി​യ​ത്​ കാ​ര​ണം അ​ടി​യ​ന്ത​ര യാ​ത്രി​ക​ർ ബു​ദ്ധി​മു​ട്ട്​ നേ​രി​ടു​ന്ന​താ​യി ലോ​ക​കേ​ര​ള സ​ഭാം​ഗ​വും ഖ​ത്ത​റി​ലെ പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ബ്​​ദു​ൽ​റ​ഊ​ഫ്​ കൊ​ണ്ടോ​ട്ടി പ​റ​ഞ്ഞു. എ​യ​ർ സു​വി​ധ​യി​ൽ അ​ടി​യ​ന്ത​ര യാ​ത്രി​ക​ർ​ക്ക്​​ നേ​ര​ത്തേ ന​ൽ​കി​യ ഇ​ള​വു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും സൗ​ക​ര്യ​പ്ര​ദ​മാ​യ നി​ബ​ന്ധ​ന വെ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ര​ണ്ട്​ ഡോ​സ്​ വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ്​ ഫ​ലം പ​രി​ഗ​ണി​ച്ചു​കൊ​ണ്ട്​ യാ​ത്രാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്​ എം.​പി​മാ​ർ​ക്കും മ​റ്റും ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​റ്റ​വ​രു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​നും അ​വ​സാ​ന നോ​ക്കു​കാ​ണാ​നു​മാ​യി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ മാ​നു​ഷി​ക പ​രി​ഗ​ണ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaDeath of fatherSurag Satyancould not go back to hometown
News Summary - Death of father; Surag Satyan could not go back to his hometown
Next Story