കരിപ്പൂര്‍ റണ്‍വേ നീളം കുറക്കാനുള്ള തീരുമാനം പിന്‍വലിക്കണം -കള്‍ചറല്‍ ഫോറം
text_fieldsദോഹ: റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) നീളം വർധിപ്പിക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിെൻറ റണ്‍വേ നീളം കുറക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കള്‍ചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വിമാനാപകടത്തിെൻറ പേരിൽ നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ സുരക്ഷയുടെ കാരണം പറഞ്ഞ് റണ്‍വേയുടെ നീളം 300 മീറ്റര്‍ കുറക്കുന്നത് അത് നഷ്ടപ്പെടാന്‍ ഇടയാകും.
നിലവിലെ നീളം നിലനിര്‍ത്തി തന്നെ സുരക്ഷ വർധിപ്പിക്കാന്‍ കഴിയുമെന്നിരിക്കെ അധിക സാമ്പത്തിക ചെലവ് വരുന്ന ഈ നടപടിയുമായി എയര്‍പോര്‍ട്ട് അതോറിറ്റി മുന്നോട്ട് പോകുന്നത് സ്വകാര്യ ലോബികളെ സഹായിക്കാനാണ്. സാധാരണക്കാരായ പ്രവാസികള്‍ ഭൂരിഭാഗം ആശ്രയിക്കുന്ന കരിപ്പൂര്‍ എയര്പ്പോര്ട്ടിെൻറ ചിറകരിയാന്‍ നടക്കുന്ന നീക്കങ്ങളില്‍നിന്ന് അധികൃതര്‍ പിന്മാറണം. ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി ജാഗ്രതയോടെ ഈ വിഷയത്തില്‍ ഇടപെടണം. ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റുമാരായ അബ്ദുറഹ്മാന് കാവില്‍, സക്കീന അബ്ദുല്ല, അഡ്വ. ഇഖ്ബാല്‍, ജനറല്‍ സെക്രട്ടറി യാസര്‍ ബേപ്പൂര്‍, കമ്മിറ്റി അംഗം ആരിഫ് വടകര തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.