Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മ​ണ്ണി​ന്​ കാ​വ​ലാ​വാ​ൻ ഡീ​പ്​
cancel

ഖ​ത്ത​റി​ന്‍റെ ക​ട​ലോ​ര​ങ്ങ​ളി​ലോ മ​രു​ഭൂ​മി​യി​ലോ ഒ​രു പ്ലാ​സ്റ്റി​ക്​ മാ​ലി​ന്യം വീ​ണാ​ൽ ജോ​സ്​ സൗ​സി​ഡോ​യു​ടെ മു​ഖം വി​വ​ർ​ണ​മാ​കും. ക​ര​യി​ലും ക​ട​ലി​ലു​മാ​യി ഭൂ​മി​ക്ക് നാ​ശം​വ​രു​ത്തു​ന്ന പ്ലാ​സ്റ്റി​ക്കി​നെ നു​ള്ളി​യെ​ടു​ത്ത്​ മ​ണ്ണി​നെ സം​ര​ക്ഷി​ക്കാ​ൻ ഈ ​അ​മേ​രി​ക്ക​ക്കാ​ര​നെ​ത്തും. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഖ​ത്ത​റി​ന്‍റെ തീ​ര​ങ്ങ​ളി​ലും മ​രു​ഭൂ​മി​ക​ളി​ലു​മെ​ല്ലാം എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഇ​താ​ണ്​ കാ​ഴ്ച. ഒ​ന്നി​ൽ തു​ട​ങ്ങി, പ​ത്തും ഇ​രു​പ​തു​മാ​യി വ​ള​ർ​ന്ന്​ ഇ​ന്ന്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മാ​യി മാ​റി​യ 'ഡീ​പ്​' അ​ഥ​വാ ദോ​ഹ എ​ൻ​​വ​യ​ൺ​മെ​ന്‍റ​ൽ ആ​ക്ഷ​ൻ​സ്​ പ്രോ​ജ​ക്ടി​ന്‍റെ ക​ഥ.

2017 മേ​യി​ൽ ആ​രം​ഭി​ച്ച്, ഇ​ന്ന്​ ഖ​ത്ത​റി​ന്‍റെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലെ ജീ​വ​ത്തു​ടി​പ്പാ​യി മാ​റി​യ 'ഡീ​പി​​'​ന്‍റെ ക​ഥ ജോ​സ്​ സൗ​സി​ഡോ എ​ന്ന അ​മേ​രി​ക്ക​ൻ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​ൻ​ജി​നീ​യ​റും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ ഈ ​മ​നു​ഷ്യ​ന്‍റെ​യും ക​ഥ​യാ​ണ്. ബീ​ച്ചു​ക​ളി​ലെ പ്ലാ​സ്റ്റി​ക്കു​ക​ൾ നീ​ക്കം​ചെ​യ്യു​ക എ​ന്ന നി​ല​യി​ലാ​യി​രു​ന്നു 'ഡീ​പി​'​ന്‍റെ തു​ട​ക്ക​മെ​ന്ന്​ ജോ​സ്​ വി​ശ​ദീ​ക​രി​ക്കു​ന്നു. സ​ന്ന​ദ്ധ​സേ​വ​നം എ​ന്ന​നി​ല​യി​ൽ ത​നി​ച്ചാ​യി​രു​ന്നു ഈ ​വ​ഴി​യി​ലേ​ക്കി​റ​ങ്ങി​യ​ത്. പി​ന്നെ ര​ണ്ടും മൂ​ന്നും പേ​രാ​യി. ഒ​ടു​വി​ൽ ചെ​റു ഗ്രൂ​പ്പി​ൽ​നി​ന്ന് വ​ലി​യൊ​രു കൂ​ട്ടാ​യ്മ​യാ​യി ഡീ​പ്​ മാ​റി. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഖ​ത്ത​റി​ന്‍റെ ഏ​തെ​ങ്കി​ലും ക​ട​ലോ​ര​ങ്ങ​ളെ ശു​ചീ​ക​ര​ണ​സ്ഥ​ല​മാ​യി തി​ര​ഞ്ഞെ​ടു​ത്ത്​ വ​ള​ന്റി​യ​ർ​മാ​ർ അ​വി​ടെ സം​ഗ​മി​ച്ചു. കൈ​യി​ൽ ക​രു​തു​ന്ന സ​ഞ്ചി​യി​​ലേ​ക്ക്​ പ്ലാ​സ്റ്റി​ക്​ കു​പ്പി​ക​ളും ക​വ​റു​ക​ളും ക​ട​ൽ​തീ​ര​ത്തെ​ത്തി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ളു​മെ​ല്ലാം വാ​രി​ക്കൂ​ട്ടും. പ​തു​ക്കെ ശ്ര​ദ്ധ നേ​ടി​ത്തു​ട​ങ്ങി​യ 'ഡീ​പ്​' വി​വി​ധ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളും സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ വ​ള​ന്റി​യ​ർ​മാ​രു​​ള്ള വ​ലി​യ സം​ഘ​മാ​യി മാ​റി. സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വി​വി​ധ സ്കൂ​ളു​ക​ളി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും പ്ലാ​സ്റ്റി​ക്​ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം വി​വ​രി​ച്ച്​ അ​വ​രി​ലും ചു​റ്റു​പാ​ടി​നോ​ടു​ള്ള സ്​​നേ​ഹം പ​ക​ർ​ന്നു​ന​ൽ​കി.

ഒ​രു ക​ട​​​ലോ​ര​ന​ട​ത്ത​ത്തി​ൽ പി​റ​ന്ന 'ഡീ​പ്​'

അ​മേ​രി​ക്ക​യി​ൽ ഭ​ക്ഷ്യ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന ജോ​സ്​ ഭാ​ര്യ​യു​ടെ ജോ​ലി​യാ​വ​ശ്യാ​ർ​ഥ​മാ​ണ്​ ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്. ഇ​വി​ടെ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ സ്ഥാ​പ​നം ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ജോ​സ്. അ​ങ്ങ​നെ​യി​രി​ക്കെ സു​ഹൃ​ത്താ​യ ജി​യാ​നി ബ്രൗ​ണി​നൊ​പ്പ​മു​ള്ള ഒ​രു ക​ട​ലോ​ര​ന​ട​ത്തം വ​ഴി​ത്തി​രി​വാ​യി. വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ൽ പ്ലാ​സ്റ്റി​ക്​ മാ​ലി​ന്യ​ങ്ങ​ൾ ക​ണ്ട്​ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച്​ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന്​ തീ​രു​മാ​നി​ച്ച ജി​യാ​നി​യി​ൽ നി​ന്നാ​യി​രു​ന്നു ഡീ​പി​ന്‍റെ തു​ട​ക്കം. എ​ന്നാ​ൽ, ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​വ​ർ മ​ട​ങ്ങി​യ​തോ​ടെ ജോ​സ്​ 'ഡീ​പി'​ന്‍റെ പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ത്തു. അ​ങ്ങ​നെ, ജോ​ലി​തേ​ടി​യെ​ത്തി​യ ഖ​ത്ത​റി​ന്‍റെ മ​ണ്ണി​ൽ സ​ജീ​വ പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​നാ​യി മാ​റ്റ​പ്പെ​ട്ടു. ഇ​ന്ന്​ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക്​ നീ​ക്കം​ചെ​യ്യാ​നാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന 'ഡീ​പി​​'​ന്‍റെ ഡ​യ​റ​ക്ട​റാ​ണ്​ ജോ​സ്.

ഖ​ത്ത​ർ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​വും ഖ​ത്ത​ർ മ്യൂ​സി​യ​വു​മെ​ല്ലാം 'ഡീ​പി'​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ​യു​മാ​യു​ണ്ട്. ക​ട​ലോ​ര​ത്തും മ​രു​ഭൂ​മി​യി​ലു​മാ​യി ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സം​സ്ക​രി​ക്കു​ന്ന​ത്. 'ഡീ​പി'​ന്‍റെ ശു​ദ്ധീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ​യു​മാ​യി ഖ​ത്ത​ർ മ്യൂ​സി​യം​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ശൈ​ഖ അ​ൽ മ​യാ​സ​യും ഒ​രു ദി​നം മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​നു​ള്ള ക്യാ​മ്പി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, പ്ര​ഫ​ഷ​ന​ലു​ക​ൾ, സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ൾ അ​ങ്ങ​നെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രാ​ണ്​ ഡീ​പി​നൊ​പ്പം ഖ​ത്ത​റി​ന്‍റെ മ​ണ്ണി​നെ പ്ലാ​സ്റ്റി​ക്​ ര​ഹി​ത​മാ​ക്കാ​നി​റ​ങ്ങു​ന്ന​ത്. ഇ​തി​ന​കം 14,000ത്തോ​ളം വ​ള​ന്റി​യ​ർ സേ​വ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 290ൽ ​ഏ​റെ ക്ലീ​നി​ങ്​ ക്യാ​മ്പു​ക​ൾ, നീ​ക്കം​ചെ​യ്ത​താ​വ​ട്ടെ 150 ട​ണ്ണി​ലേ​റെ മാ​ലി​ന്യ​ങ്ങ​ളും. കോ​വി​ഡ്​ മു​മ്പ്​ സ​ജീ​വ​മാ​യി തു​ട​ങ്ങി​യ ക്യാ​മ്പു​ക​ൾ 2020 മാ​ർ​ച്ച്​ മു​ത​ൽ ഏ​താ​നും മാ​സം ത​ട​സ്സ​പ്പെ​ട്ടെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷം വീ​ണ്ടും സ​ജീ​വ​മാ​യ​താ​യി ജോ​സ് ​പ​റ​യു​ന്നു.

ക്യാ​മ്പു​ക​ൾ​ക്കൊ​പ്പം സ്കൂ​ളു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച്​ ജോ​സ്​ സൗ​സി​ഡോ​യു​ടെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സ​ജീ​വ​മാ​ണ്. കു​രു​ന്നു​ക​ളി​ൽ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പ്ലാ​സ്റ്റി​ക്​ ഭൂ​മി​ക്ക്​ ന​ൽ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​ക്കൊ​ണ്ട്​ ജീ​വി​ക്കു​ന്ന മ​ണ്ണി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​താ​ണ്​ ഈ ​ജീ​വി​തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Deep protecting soil
Next Story