നാടിന് കാവലാവുന്ന ‘ഡീപ്’
text_fieldsജോസ് സൗസിഡോയെന്ന അമേരിക്കൻ പൗരനു കീഴിൽ ഖത്തറിലെ കടലോരങ്ങളെ ശുചീകരിക്കുന്ന കൂട്ടായ്മയാണ് ‘ഡീപ് അഥവാ ദോഹ എൻവയൺമെന്റൽ ആക്ഷൻ പ്രോജക്ട്’. 2017ൽ ആരംഭിച്ചതാണ് ആയിരത്തോളം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ. കടലോരങ്ങളിൽനിന്ന് പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് തീരങ്ങൾ ശുചിയാക്കുകയാണ് ഈ സന്നദ്ധ സംഘത്തിന്റെ ലക്ഷ്യം.
വെള്ളിയാഴ്ചകളിൽ രാജ്യത്തിന്റെ ഏതെങ്കിലും തീരങ്ങളിൽ സംഗമിച്ച്, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് മണിക്കൂറുകൾ നീളുന്ന ശുചീകരണത്തിലൂടെ പ്രദേശം ക്ലീനാക്കുകയാണ് ജോസ് സൗസിഡോയും സംഘവും.
ഖത്തർ പരിസ്ഥിതി മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും ഖത്തർ മ്യൂസിയവുമെല്ലാം ‘ഡീപ്പി’ന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായുണ്ട്. ഇതിനു പുറമെ ഖത്തറിലെ നിരവധി പ്രവാസി കൂട്ടായ്മകളും ഡീപ്പിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നു. കടലോരത്തും മരുഭൂമിയിൽനിന്നുമായി ശേഖരിക്കുന്ന മാലിന്യങ്ങൾ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് സംസ്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.