പ്രതിരോധ മേഖല: ഖത്തർ സുപ്രധാന കൂട്ടാളിയെന്ന് അമേരിക്കൻ സെൻട്രൽ കമാൻറർ
text_fieldsദോഹ: പ്രതിരോധ മേഖലയിൽ ഖത്തർ അമേരിക്കയുടെ സുപ്രധാന കൂട്ടാളിയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻറർ ജോസഫ് വോട്ടൽ അഭിപ്രായപ്പെട്ടു. ഗൾഫ് പ്രതിസന്ധി ഈ ബന്ധത്തെ ഒരു നിലക്കും ബാധിച്ചില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കൻ കോൺഗ്രസിൽ നടന്ന ചർച്ചയിൽ സംബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തർ വിശ്വസനീയ പങ്കാളിയാണ്. തങ്ങൾക്ക് ഏറ്റവും അടുത്ത് വിശ്വസിക്കാവുന്നവരാണ് ഖത്തെറന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ വിഷയങ്ങളിൽ അടക്കം സുപ്രധാന മൂന്ന് സഹകരണ കരാറിലാണ് ഖത്തർ അമേരിക്കയുമായി ഈയടുത്ത് ഒപ്പ് വെച്ചത്.
ഖത്തർ ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ വലിയ സഹകരണമാണ് നൽകുന്നതെന്ന അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവനക്ക് ശേഷമാണ് വോട്ടൽ ഈ അഭിപ്രായം വ്യക്തമാക്കിയതെന്ന കാര്യം ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം അമേരിക്കയും ഖത്തറും തമ്മിൽ തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചിരുന്നു. വിവിധ മേഖലയിൽ സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനമാണ് എടുത്തത്. ഇരു രാജ്യങ്ങൾക്കിടയിൽ ബന്ധം സുദൃഢമാക്കുന്നതിന് വേണ്ട നടപടികൾ എടുക്കുന്നതിന് പ്രത്യേകം സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പരസ്പരം ഗുണകരമായ എല്ലാ മേഖലകളിലും സഹകരിക്കാൻ വാഷിംഗ്ടൺ യോഗം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഗൾഫ് മേഖലയിലെ സുരക്ഷയും സമാധാനവും പ്രത്യേക ശ്രദ്ധ ചെലുത്തുന്ന വിഷയമാണെന്നും ഉപപ്രധാനമന്ത്രിയുടെയും അമേരിക്കൻ വിദേകശാര്യ സെക്രട്ടറിയുടെയും മേൽ നോട്ടത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഗൾഫ് പ്രതിസന്ധി ഖത്തറിെൻറ പരമാധികാരത്തെ അംഗീകരിച്ചുകൊണ്ട് പരിഹരിക്കാൻ ശ്രമിക്കുമെന്ന് അമേരിക്ക ഉറപ്പ് നൽകിയതായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.