സ്കൂളുകളിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരം
text_fieldsസ്കൂൾ തുറന്ന ആദ്യ ദിവസങ്ങളിൽ സ്ഥിരീകരിക്കപ്പെട്ട അധിക കേസുകളും പുറത്തുനിന്ന് വന്നത്
ദോഹ: രാജ്യത്തെ സ്കൂളുകളിൽ നടപ്പാക്കിയ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായിരുെന്നന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു.
സ്കൂൾ തുറന്ന ആദ്യ ദിവസങ്ങളിൽ സ്ഥിരീകരിക്കപ്പെട്ട അധിക കേസുകളും പുറത്തുനിന്നും വന്നതാകാനാണ് സാധ്യത. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഡോ. അൽ മസ്ലമാനി ഇക്കാര്യങ്ങൾ പറഞ്ഞത്. വളരെ കുറച്ച് പോസിറ്റിവ് കേസുകളേ സ്കൂളുകളിൽനിന്ന് ഉണ്ടായിട്ടുള്ളൂ. കൃത്യസമയത്ത് അതിനെതിരെ ഉചിത നടപടികൾ സ്വീകരിക്കാനായി. സ്കൂളുകളിൽ നടപ്പാക്കിയ പ്രതിരോധ നടപടികൾ രോഗവ്യാപനം തടയുന്നതിൽ മുഖ്യപങ്ക് വഹിെച്ചന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അധ്യയന വർഷത്തിലുടനീളം വിദ്യാർഥികളുടെ സുരക്ഷക്ക് വലിയ പ്രാമുഖ്യം നൽകും. വളരെ അസാധാരണ സാഹചര്യമാണ് കോവിഡ്-19 കാരണം രൂപപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്കൂളുകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ഏറെ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. വിദ്യാർഥികൾ സ്കൂൾ ബസുകളിൽ കയറുന്നത് മുതൽ പ്രവൃത്തിദിവസം അവസാനിച്ച് വിദ്യാർഥികൾ മടങ്ങുന്നതു വരെ അധികൃതർ ജാഗ്രതയിലാണ്. വിദ്യാർഥികൾക്കിടയിൽ രോഗബാധയെ തടയുന്നതിൽ ഇത് ഏറെ സഹായിെച്ചന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കിയ പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായിരുെന്നന്ന്് വിദ്യാഭ്യാസ മന്ത്രാലയം ആരോഗ്യ സുരക്ഷാ വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ല അൽ മറാഗി പറഞ്ഞു. സ്കൂളുകളിൽ നടപ്പാക്കിയ കോവിഡ്-19 േപ്രാട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് രാജ്യത്തെ സ്വകാര്യ, പൊതു സ്കൂളുകളിൽ മിന്നൽ പരിശോധനകൾ നടത്തുന്നുണ്ട്. എന്തിനും സന്നദ്ധരായ മികച്ച ടീം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും അൽ മറാഗി ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബർ ഒന്നുമുതലാണ് രാജ്യത്തെ സ്കൂളുകൾ വീണ്ടുംതുറന്നുപ്രവർത്തിച്ചത്.
എന്നാൽ, കോവിഡ് ഭീഷണി പൂർണമായും ഇല്ലാതാകുന്നതിന് മുേമ്പ സ്കൂളുകൾ തുറക്കുന്നതിനെതിരെ രക്ഷിതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. സ്കൂൾ തുറന്ന് ആദ്യആഴ്ചക്കുള്ളിൽതന്നെ വിവിധ സ്കൂളുകളിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ചില സ്കൂളുകളിലെ ചില ക്ലാസ് റൂമുകൾ താൽക്കാലികമായി പൂട്ടിയിരുന്നു.
ഇതോടെയാണ് തങ്ങളുടെ കുട്ടികൾക്ക് ഓൺൈലൻ ക്ലാസ് മാത്രം മതിയോ അതോ ക്ലാസ് റൂം പഠനം വേണോയെന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാനുള്ള അവകാശം മന്ത്രാലയം നൽകിയത്. ഇൗ തീരുമാനം അന്തിമമായിരിക്കുമെന്നും അത് പിന്നീട് 2020^21 അധ്യയനവർഷത്തിെൻറ ആദ്യ സെമസ്റ്ററിൽ തിരുത്താൻ സാധ്യമല്ലെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
സ്കൂളിലെത്തിയുള്ള പഠനം ദുഷ്കരമായ ആരോഗ്യപ്രശ്നങ്ങളുള്ള വിദ്യാർഥികൾ ക്ലാസുകളിൽ നേരിട്ടെത്തേണ്ടതുമില്ല.
2020-21 അധ്യായന വർഷത്തിലേക്ക് സ്കൂൾ തുറക്കുന്നതിെൻറ ഭാഗമായി ആദ്യത്തെ രണ്ടാഴ്ച വിദ്യാർഥികൾക്ക് മന്ത്രാലയം േഗ്രസ് പീരിയഡ് നൽകിയിരുന്നതിനാൽ ഹാജർ അടയാളപ്പെടുത്തിയിരുന്നില്ല.
പിന്നീട് എല്ലാ വിദ്യാർഥികൾക്കും ഹാജർ രേഖപ്പെടുത്താനും തുടങ്ങിയിരുന്നു. എന്നാൽ നവംബർ ഒന്നുമുതൽ എല്ലാ സ്കൂളുകളിലും റൊട്ടേഷൻ പഠനസമ്പ്രദായം നടപ്പാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.