ശ്രദ്ധിക്കാം, കുട്ടികളിലെ ദന്തരോഗം കുറക്കാം
text_fieldsദോഹ: രാജ്യത്തെ 88 ശതമാനം ഖത്തരി കുട്ടികൾക്കിടയിലും 61 ശതമാനം പ്രവാസി കുട്ടികൾക്കിടയിലും ദന്തരോഗ ലക്ഷണങ്ങൾ. ഹമദ് മെഡിക്കൽ കോർപറേഷെൻറയും ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷെൻറയും സഹകരണത്തോടെ പൊതുജനാരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച വായ്^ ദന്ത ആരോഗ്യ കാമ്പയിനിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചത്. 2018–2022 ആരോഗ്യ പദ്ധതിയുടെ ഭാഗമായി 2022ഓടെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ദന്തരോഗം കുറച്ച് കൊണ്ടുവരികയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കാമ്പയിൻ കഴിഞ്ഞ ദിവസം സമാപിച്ചു. നിരവധി വിദ്യാഭ്യാസ, ബോധവൽകരണ പരിപാടികളാണ് കാമ്പയിനിെൻറ ഭാഗമായി മന്ത്രാലയം നടത്തിയത്. വിദ്യാഭ്യാസ പരിപാടികളിലായി ആയിരത്തോളം വിദ്യാർഥികളും 20 സ്വകാര്യ–പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുത്തു. മന്ത്രാലയം ട്വിറ്റർ വഴി നിരവധി പരപാടികളാണ് സംഘടിപ്പിച്ചത്.
പൊതു സ്കൂളുകളിലും ആരോഗ്യ സെൻററുകളിലുമായി ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പൊതു ബോധവൽകരണ ചർച്ചകളും വായ്, ദന്ത ആരോഗ്യവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ വിതരണവും വിവിധ പൊതു ആശുപത്രികളിലായി നടത്തിയതായി കർമ്മസമിതി മേധാവി ഡോ. വഫാ അൽ മുല്ല പറഞ്ഞു. നല്ല ആരോഗ്യത്തിെൻറ ലക്ഷണമാണ് വായ്, ദന്ത ആരോഗ്യ പരിപാലനമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.