28 മുതൽ നിയന്ത്രണം നീക്കൽ: പ്രധാന മേഖലകളിലെ ജീവനക്കാർക്ക് വാക്സിൻ നൽകാൻ പുതുസൗകര്യം
text_fieldsദോഹ: രാജ്യത്തെ പ്രധാന മേഖലകളിലെ ജീവനക്കാർക്ക് കോവിഡ്-19 വാക്സിൻ നൽകുന്ന പ്രക്രിയ ഊർജിതമാക്കുന്നതിന് പുതുസൗകര്യവുമായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതിനായി പ്രത്യേക ഷെഡ്യൂളിങ് യൂനിറ്റ് രൂപവത്കരിച്ചു. മേയ് 28 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോൾ വിവിധ മേഖലകളിലെ ജീവനക്കാർ വാക്സിനെടുത്തിരിക്കണമെന്ന നിർദേശത്തെ തുടർന്നാണിത്.
കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങൾ നീക്കുമ്പോൾ പ്രധാന സേവന വിഭാഗങ്ങളിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിെൻറ ഭാഗമായാണ് ദേശീയ കോവിഡ്-19 വാക്സിനേഷൻ േപ്രാഗ്രാമിെൻറ കീഴിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും വാക്സിൻ ഉറപ്പുവരുത്താൻ വാക്സിനേഷൻ ഷെഡ്യൂളിങ് യൂനിറ്റ് (വി.എസ്.യു) രൂപവത്കരിച്ചിരിക്കുന്നത്. എല്ലാ വ്യാപാര മേഖലകളിൽനിന്നുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കുന്നത് ഷെഡ്യൂളിങ് യൂനിറ്റായിരിക്കും.
എന്നാലും ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന സേവന മേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കുമായിരിക്കും വാക്സിനേഷനിൽ മുൻഗണനയെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബാർബർ ഷോപ്, ഹെയർഡ്രസർ സലൂൺ, റെസ്റ്റാറൻറുകൾ, റീട്ടെയിൽ ഷോപ്, സൂപ്പർ മാർക്കറ്റ്, ഹോട്ടലുകൾ, മറ്റു ഹോസ്പിറ്റാലിറ്റി സേവനങ്ങൾ തുടങ്ങിയവയാണ് ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങൾ.
വ്യാപാര, വാണിജ്യ മേഖലകളിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും വാക്സിനേഷൻ അപ്പോയിൻറ്മെൻറ് എടുക്കുന്നതിന് VCIA@hamad.qa എന്ന അഡ്രസിൽ ബന്ധപ്പെടണം. ഇതിനകം തന്നെ ആയിരത്തിലധികം ജീവനക്കാർ വിവിധ സമയങ്ങളിലായി വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.രാജ്യത്ത് കോവിഡ് രോഗികൾ കുറഞ്ഞതോടെ മേയ് 28 മുതൽ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങുകയാണ്.
ഇതനുസരിച്ച് വിവിധ മേഖലകളിൽ വാക്സിൻ എടുത്തവർക്ക് കൂടുതൽ ഇളവുകൾ വരുകയാണ്. ഹെൽത്ത്, ഫിറ്റ്നസ് ക്ലബുകൾ, സ്പാ എന്നിവക്ക് 30 ശതമാനം ശേഷിയിൽ വാക്സിൻ എടുത്ത ഉപഭോക്താക്കൾക്ക് മാത്രം പ്രവേശനം നൽകി പ്രവർത്തിക്കാം. എന്നാൽ, ജീവനക്കാർ എല്ലാവരും വാക്സിൻ സ്വീകരിച്ചവരാകണമെന്നത് നിർബന്ധമാണ്. ബാർബർ ഷോപ്പുകൾ, സലൂണുകൾ തുടങ്ങിയവക്കും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം നൽകി 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
എന്നാൽ, ബാർബർ ഷോപ് അടക്കമുള്ളവയിലെ ജീവനക്കാരെല്ലാം വാക്സിൻ സ്വീകരിച്ചവരാകണം. ഇതോടെ, വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് വാക്സിൻ നിർബന്ധമാകുകയാണ്.ഇത്തരത്തിലുള്ളവർക്ക് വാക്സിൻ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനായി പൊതുജനാരോഗ്യമന്ത്രാലയം പ്രത്യേക ഷെഡ്യൂളിങ് യൂനിറ്റ് തുടങ്ങിയത് ഏറെ ആശ്വാസകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.