ലോകകപ്പ് ലോഗോ പതിച്ച് സുഗന്ധദ്രവ്യങ്ങൾ; നടപടി
text_fieldsദോഹ: വാണിജ്യ, വ്യവസായ മേഖലയിലെ നിയമ ലംഘനങ്ങൾ കണ്ടെത്താനായുള്ള മന്ത്രാലയത്തിെൻറ പരിശോധനകൾ സജീവമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന പരിശോധനയുടെ ഭാഗമായി സൗത് മുഐദറിൽ ട്രേഡിങ് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സുഗന്ധദ്രവ്യ ഉൽപാദന ഫാക്ടറിക്കെതിരെ നടപടി സ്വീകരിച്ചു. അത്തറുകൾ, ചന്ദനത്തിരി, ഊദ് എന്നിവ നിർമിക്കുന്ന ഫാക്ടറിയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ലോകകപ്പ് ലോഗോ പതിച്ച് വ്യാജമായി ഉൽപന്നങ്ങൾ നിർമിച്ച് വിൽക്കുന്നതായും കണ്ടെത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
2022ൽ ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിെൻറ ഔദ്യോഗിക ലോഗോ അനുമതിയില്ലാതെ പതിച്ചായിരുന്നു വ്യാജ ഉൽപന്നങ്ങൾ നിർമിച്ചത്. ഫിഫ ബ്രാൻഡിങ് നിയമപ്രകാരവും ഇത് കുറ്റകൃത്യമാണ്. വാണിജ്യ, വ്യവസായ മേഖലകളിൽ നിയമലംഘനങ്ങൾ തടയുന്നതിെൻറ ഭാഗമായി മന്ത്രാലയം നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി പരിശോധന സജീവമാണ്. പ്രമുഖ വ്യാപാര ശൃംഖലയുടെ നാല് ശാഖകൾ ഒരു മാസത്തേക്ക് അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇറക്കുമതി ചെയ്ത പഴം, പച്ചക്കറി, മാംസം ഉൽപന്നങ്ങളിൽ രാജ്യത്തിെൻറ പേര് മാറ്റി വിൽപന നടത്തിയതിനും കാലാവധി തീയതിയിൽ കൃത്രിമം നടത്തിയതിനുമായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.