വികസനം സുതാര്യവും പരിസ്ഥിതി സൗഹൃദവുമാകണം –ഇന്ത്യ
text_fieldsദോഹ: ലോകത്തെ അതിശക്തരായ രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾ സുതാര്യവും പരിസ്ഥിതി സൗഹൃദവുമായിരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വികസിത രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ, ഗുണഭോക്താക്കളായ രാജ്യങ്ങൾക്ക് ബാധ്യതയായി മാറരുത്. ജി ഏഴ് രാജ്യങ്ങളുമായി ഒത്തുപോകാൻ കഴിയുമെന്ന് തോന്നുന്ന മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ ഒരുക്കമാണ്' ഖത്തർ സാമ്പത്തിക ഫോറത്തിൽ ഓൺലൈൻ വഴി പ ങ്കെടുത്തുകൊണ്ട് സംസാരിക്കവെ ഇന്ത്യൻ വിദേശ കാര്യമന്ത്രി വ്യക്തമാക്കി.
അമേരിക്കയുടെയും യൂറോപ്പിൻെറയും കോവിഡ് വാക്സിൻ നയം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിന് ആവശ്യമായ വാക്സിനുകൾ ഇപ്പോൾ ലഭ്യമല്ല. ഇത് പരിഹരിക്കുന്നതിനായി ഉൽപാദനം കൂട്ടലാണ് പരിഹാരം. എന്നാൽ, പേറ്റൻറ് നിയന്ത്രണം കാരണം ഇത് സാധ്യമാവുന്നില്ല. വാക്സിൻ ഉൽപാദനം തുറന്നിട്ട്, ഇന്ത്യയുടെ ഉൽപാദന അളവ് വർധിപ്പിക്കാതെ ലോകത്ത് വാക്സിനുകളുടെ ആവശ്യം നിറവേറ്റാനാവില്ലെന്നും അതിനായി യു.എസും യൂറോപ്പിലെ രാജ്യങ്ങളും വിതരണ ശൃംഖലകൾ തുറന്നിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.