Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യ​വ​സാ​യ...

വ്യ​വ​സാ​യ സ​ഹ​ക​ര​ണ​ത്തി​ന് ഇ​ന്ത്യ-​ഖ​ത്ത​ർ ബി​സി​ന​സ് ഫോ​റ​ത്തി​ൽ ധാ​ര​ണ

text_fields
bookmark_border
വ്യ​വ​സാ​യ സ​ഹ​ക​ര​ണ​ത്തി​ന് ഇ​ന്ത്യ-​ഖ​ത്ത​ർ ബി​സി​ന​സ് ഫോ​റ​ത്തി​ൽ ധാ​ര​ണ
cancel
camera_alt

ജെ.​കെ. മേ​നോ​ൻ, മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ്, എം.​എ.യൂ​സു​ഫ​ലി, ഇ​ൻ​വെ​സ്റ്റ് ഖ​ത്ത​ർ സി.​ഇ.​ഒ ശൈ​ഖ് അ​ലി അ​ൽ വ​ലീദ് ആ​ൽ​ഥാ​നി, ഡോ. ​മോ​ഹ​ൻ തോ​മ​സ്, മ​ൻ​സൂ​ർ പ​ള്ളൂ​ർ എ​ന്നി​വ​ർ ന്യൂഡ​ൽ​ഹി​യി​ൽ

ഇ​ന്ത്യ-​ഖ​ത്ത​ർ ബി​സി​ന​സ് ഫോ​റ​ത്തി​ൽ

ദോ​ഹ: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ-​ഖ​ത്ത​ർ വാ​ണി​ജ്യ​സ​ഹ​ക​ര​ണ​ത്തി​ന് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യാ​യി.

ഇ​ന്ത്യ​ൻ വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ, ഖ​ത്ത​ർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ശൈ​ഖ് ഫൈ​സ​ൽ ബി​ൻ ഥാ​നി ആ​ൽ​ഥാ​നി, ഖ​ത്ത​ർ വി​ദേ​ശ വ്യാ​പാ​ര മ​ന്ത്രി അ​ഹ​മ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സ​യി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ-​ഖ​ത്ത​ർ ബി​സി​ന​സ് ഫോ​റ​ത്തി​ൽ വി​പു​ല​മാ​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള ക​രാ​റു​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചു.

ഇ​ൻ​വെ​സ്റ്റ് ഇ​ന്ത്യ​യും ഇ​ൻ​വെ​സ്റ്റ് ഖ​ത്ത​റും ത​മ്മി​ൽ നി​ക്ഷേ​പ​ങ്ങ​ൾ വി​പു​ല​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഇ​ന്ത്യ​യി​ലെ​യും ഖ​ത്ത​റി​ലെ​യും വ്യ​വ​സാ​യി​ക​ളു​ടെ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​നും പി​ന്തു​ണ​ക്കും ഖ​ത്ത​ർ ബി​സി​ന​സ് മാ​ൻ അ​സോ​സി​സേ​ഷ​ൻ, സി.​ഐ.​ഐ എ​ന്നി​വ​ർ ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി.

ഏ​റ്റ​വും മി​ക​ച്ച സൗ​ഹൃ​ദ​മാ​ണ് ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള​തെ​ന്നും കൂ​ടു​ത​ൽ വാ​ണി​ജ്യ സ​ഹ​ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​ന്ന​ത് പ്ര​വാ​സ സ​മൂ​ഹ​ത്തി​ന്റെ കൂ​ടു​ത​ൽ ഉ​ന്ന​മ​ത്തി​ന് കൂ​ടി ഊ​ർ​ജ​മേ​കു​മെ​ന്നും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി വ്യ​ക്ത​മാ​ക്കി. അ​മീ​റി​ന്റെ സ​ന്ദ​ർ​ശ​നം ഇ​ന്ത്യ-​ഖ​ത്ത​ർ സൗ​ഹൃ​ദം കൂ​ടു​ത​ൽ സു​ദൃ‍ഢ​മാ​ക്കു​മെ​ന്നും കൂ​ടു​ത​ൽ നി​ക്ഷേ​പ​സാ​ധ്യ​ത​ക​ൾ​ക്ക് തു​ട​ക്ക​മാ​കു​മെ​ന്നും യൂ​സു​ഫ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaQatarBusiness forum
News Summary - Dharna at India-Qatar Business Forum for Industrial Cooperation
Next Story