Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightധിഷണ സംവാദം...

ധിഷണ സംവാദം സംഘടിപ്പിച്ചു

text_fields
bookmark_border
kmcc
cancel
camera_alt

കെ.എം.സി.സി ഖത്തർ ധിഷണ ബുള്ളറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹീം പ്രകാശനം ചെയ്യുന്നു

ദോഹ: കെ.എം.സി.സി ഉപ ഘടകമായ ധിഷണ ‘സി.എച്ച്: ധിഷണകൊണ്ടുദിച്ച രാഷ്ട്രീയ താരകം’ എന്ന വിഷയത്തിൽ ആശയ സംവാദം സംഘടിപ്പിച്ചു. ഗവേഷണ പഠന കോഴ്സിലെ പഠിതാക്കളാണ് വിവിധ വിഷയങ്ങൾ അവതരിപ്പിച്ചത്. പ്രവർത്തകരിൽ രചനാതാൽപര്യം വളർത്തുവാൻ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ബുള്ളറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.കെ. അബ്ദുറഹീം പ്രകാശനം ചെയ്തു.

ജനറൽ കൺവീനർ മുസമ്മിൽ വടകര ആദ്യപ്രതി ഏറ്റുവാങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ധിഷണ ചെയർമാൻ ഇ.എ. നാസർ അധ്യക്ഷത വഹിച്ചു. കെ.എം. അമ്മദ്, ഷഫീർ വാടാനപ്പള്ളി, പി.പി. സമദ്, ഹമദ് ബിൻ സിദ്ദീഖ്, മുസ്തഫ മാസ്റ്റർ എന്നിവർ ചർച്ച നയിച്ചു. മജീദ് ഹുദവി മലപ്പുറം ചരിത്ര പഠനത്തിന്റെ അനിവാര്യതയെപ്പറ്റി പ്രഭാഷണം നടത്തി. മൊയ്തീൻകുട്ടി പട്ടാമ്പി, ഇബ്രാഹിം കുട്ടി കോട്ടക്കൽ എന്നിവർ സംസാരിച്ചു.

ക്വിസ് മത്സരത്തിൽ റിയാസ് പറളിയിൽ, കെ.എച്ച്. ഷഫീർ, അഫ്സൽ കിളയിൽ എന്നിവർ വിജയിച്ചു. ധിഷണ ഭാരവാഹികളായ സത്താർ അഹമ്മദ് നാട്ടിക, റഫീഖ് മങ്ങാട്ട്, ജാബിർ കൊയിലാണ്ടി, ഷുഹൈബ് കോട്ടക്കൽ, സലീം ഏലായി, പി.സി. അലി, അബ്ദുറഹ്മാൻ ഹുദവി, പി.പി. ഫഹദ് എന്നിവർ നേതൃത്വം നൽകി. ജനറൽ കൺവീനർ മുസമ്മിൽ വടകര സ്വാഗതവും കൺവീനർ ഇജാസ് പുനത്തിൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Dhishana organized discussion
Next Story