ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ പ്രമേഹബോധവത്കരണം
text_fieldsദോഹ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് സ്വദേശികൾക്കും വിദേശികൾക്കുമിടയിലെ ആരോഗ്യ ബോധവത്കരണം ഉൗർജിതമാക്കി ആരോഗ്യ മന്ത്രാലയം. പൊതുജനാരോഗ്യ മന്ത്രാലയത്തിനു പുറമേ ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, സിദ്റ മെഡിസിൻ, ഖത്തർ ഡയബറ്റിസ് അസോസിയേഷൻ എന്നിവരാണ് പ്രമേഹത്തിനെതിരെ പ്രതിരോധം തീർക്കാൻ പരിപാടികളുമായി രംഗത്ത് വന്നിരിക്കുന്നത്.
പ്രമേഹ രോഗം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യം വെച്ച് നവംബർ അവസാനം വരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് അധികൃതർ സംഘടിപ്പിക്കുന്നത്. ഖത്തർ നാഷനൽ ഡയബറ്റിസ് സ്ട്രാറ്റജി 2016-2022 ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയവും പങ്കാളിത്ത സ്ഥാപനങ്ങളും പ്രമേഹരോഗ ബോധവത്കരണത്തിെൻറ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ മുതിർന്നവരിൽ ടൈപ് 2 പ്രമേഹം കൂടുതലായി കണ്ടുവരുെന്നന്ന് കുട്ടിക്കാലത്തുണ്ടാകുന്ന പൊണ്ണത്തടിയുടെ ഭാഗമായി കുട്ടികളിലും ഈ പ്രമേഹം കണ്ടുവരുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം നോൺ കമ്യൂണിക്കബിൾ ഡിസീസ് വിഭാഗം മേധാവി ഡോ. ഖുലൂദ് അൽ മുതവ്വ വ്യക്തമാക്കിയിരുന്നു. ടൈപ് 2 പ്രമേഹത്തെ പ്രതിരോധിക്കുന്നതിനായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ പുതിയ ഡയബറ്റിസ് റിവേഴ്സ് ക്ലിനിക് സ്ഥാപിക്കുമെന്ന് കോർപറേഷൻ നേരത്തേ അറിയിച്ചിരുന്നു. ജീവിതശൈലികളിൽ മാറ്റം വരുത്തുന്നതിലൂടെ ടൈപ് 2 പ്രമേഹം മറികടക്കാമെന്ന പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.