അത്രക്ക് കയ്പ്പാണെങ്കിൽ പിന്നെയെന്തിനീ മധുരം?
text_fieldsപ്രവാസികൾക്കിടയിൽ പെെട്ടന്നുള്ള മരണങ്ങൾ കൂടിവരുന്നു. ബാത്ത് റൂമിൽ പോയപ്പോൾ കുഴഞ്ഞുവീണു, ജോലിക്കിടയിൽ തളർന്നുവീണു, ആശുപത്രിയിൽ എത്തുേമ്പാഴേക്കും മരിച്ചു... ഇവക്ക് പിന്നിൽ പ്രമേഹം അഥവാ ഡയബറ്റ്സ് എന്ന രോഗത്തിന് വലിയ പങ്കുണ്ട്. ഇത്തരം ദുരവസ്ഥക്ക് മുമ്പ് പ്രമേഹത്തെ നമുക്ക് പിടിച്ചുകെട്ടാം. ഇതിനായി ഖത്തറിൽ വർഷങ്ങളായി ഒരു സ്ഥാപനമുണ്ട്. ഖത്തർ ഡയബറ്റ്സ് അസോസിയേഷൻ (QDA).
നിങ്ങൾക്ക് സകല പ്രമേഹകാര്യങ്ങളും ഇവിടെ നിന്ന് സൗജന്യമായി ചെയ്തുതരും. എന്നാൽ മലയാളികളടക്കമുള്ളവർ ഇപ്പോഴും ഇവരുടെ സേവനം ഉപയോഗിക്കുന്നതിൽ പിന്നിലാണ്. നിങ്ങൾ തൊഴിലാളിയോ, മുതലാളിയോ ആരുമായിക്കോെട്ട... സഹായിക്കാൻ ഇവരുണ്ട്. എല്ലാവർക്കും തണലേകുന്ന ആ സ്ഥാപനത്തിലേക്ക് ‘ഗൾഫ് മാധ്യമം’ നടത്തുന്ന സന്ദർശനം ‘പ്രമേഹം കടക്കൂ പുറത്ത് ’ ഇന്നുമുതൽ.
വായ, പല്ല്, കാൽ, കരൾ... തുടങ്ങി ശരീരത്തെ ആകമാനം പൊതിഞ്ഞ് അവസാനം നമ്മെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നവനാണ് ഡയബറ്റ്സ് അഥവാ പ്രമേഹം. നിശബ്ദനാണിവൻ. നാം അറിയാതെ അവൻ നമ്മെ കീഴ്പ്പെടുത്തും. രോഗം സംബന്ധിച്ച അറിവില്ലായ്മയാണ് മലയാളികളടക്കമുള്ളവരുടെ പ്രധാനപ്രശ്നം. നിങ്ങൾ നല്ല ആരോഗ്യമുള്ളയാൾ ആണെങ്കിലും പ്രമേഹം നിങ്ങളെ കീഴ്പ്പെടുത്തിതുടങ്ങിയിരിക്കും. പ്രത്യേക ലക്ഷണങ്ങൾ അത് കാണിച്ചെന്നും വരില്ല.
ഏറ്റവും വലിയ കൊലയാളി രോഗത്തിൽ മുന്നിലാണ് പ്രമേഹം. ലോകത്ത് 387 മില്ല്യൺ ജനങ്ങൾ പ്രമേഹബാധിതരാണ്. 2035 ആകുേമ്പാഴേക്കും ഇത് 592 മില്ല്യൺ ആകുമെന്ന് ഇൻറനാഷനൽ ഡയബറ്റ്സ് ഫെഡറേഷെൻറ (IDF) കണക്കുകൾ പറയുന്നു. എന്നാൽ ജനങ്ങളിൽ രണ്ടിലൊരാൾക്ക് തനിക്ക് ഇൗ രോഗമുണ്ടോ എന്ന അറിവുപോലുമില്ല. പ്രമേഹമുണ്ടോ എന്ന തിരിച്ചറിവില്ലാത്ത ചിലർ... തെൻറ പ്രമേഹം പേടിക്കേണ്ട അവസ്ഥയിലല്ലെന്ന വെറുതെയുള്ള ആത്മവിശ്വസത്തിൽ ചിലർ.
എന്നാൽ ഒരുനാൾ നിശബ്ദമായി, കുടുംബത്തെയും കുട്ടികളെയും അനാഥരാക്കി നമ്മളെയും കൊണ്ട് അവൻ മരണത്തിലേക്ക് വഴി നടത്തും. അങ്ങിനെ പ്രവാസികൾക്കിടയിലും കുഴഞ്ഞുവീഴലും മരണം സംഭവിക്കലും സാധാരണമാകും. ഒരു പ്രശ്നവുമില്ലാത്ത, നല്ല ആരോഗ്യമുള്ളയാൾ ആയിരുന്നല്ലോ എന്ന് നമ്മൾ ആശങ്കപ്പെടും. എന്നാൽ തെൻറയും ഉള്ളിൽ പ്രമേഹമെന്ന അപകടകാരിയുെണ്ടന്ന ബോധം അപ്പോഴും നമുക്കില്ല. അമിതമായ ആത്മവിശ്വാസം വെറുതെയാണ്. പ്രമേഹം എല്ലാവർക്കും വരാം. എന്നാൽ എല്ലാവരെയും അത് മരണത്തിൽ കൊണ്ടെത്തിക്കില്ല. കൃത്യമായ ചികിൽസയും ജീവിതരീതിയും ആഹാരവും തുടർന്നാൽ രോഗം നമ്മെ ബുദ്ധിമുട്ടിക്കില്ല.
ഇവിടെയാണ് ഖത്തർ ഡയബറ്റ്സ് അസോസിയേഷൻ (QDA) എന്ന സ്ഥാപനത്തിെൻറ പ്രസക്തി. തിരക്കുപിടിച്ച ജീവിതത്തിൽ ജനങ്ങൾക്ക് പ്രമേഹം സംബന്ധിച്ച സകലവിധകാര്യങ്ങളും നൽകാൻ 1999 മുതൽ ഖത്തറിൽ ഇൗ സ്ഥാപനമുണ്ട്. ഡോ. അബ്ദുല്ല അൽ ഹമഖ് ആണ് എക്സിക്യുട്ടീവ് ഡയറക്ടർ. മലയാളിയായ പി.വി. അഷ്റഫ് ആണ് ഇവൻറ് എക്സിക്യുട്ടീവ്.
വേൾഡ് ഡയബറ്റ്സ് ഫെഡറേഷെൻറ കീഴിൽ ഖത്തർ ഫൗണ്ടേഷെൻറ സഹായത്തോടെയാണ് പ്രവർത്തനം. ഖത്തരികൾക്ക് മാത്രമല്ല, മലയാളികളടക്കമുള്ള വിദേശികൾക്കും എല്ലാ കാര്യങ്ങളും ഇവിടെ സൗജന്യമായി നൽകുന്നു. കുറഞ്ഞ ശമ്പളമുള്ള ഡ്രൈവർമാർ, തൊഴിലാളികൾ തുടങ്ങിയവർക്ക് പ്രമേഹം പരിശോധിക്കാനുള്ള ഉപകരണങ്ങൾ സൗജന്യമായി നൽകും.
പ്രമേഹം കണ്ടെത്താനുള്ള വിവിധ പരിശോധനകൾ, ഇതിനായുള്ള വിവിധ ഉപകരണങ്ങളുടെ ചെറിയ തുക വാങ്ങിയുള്ള വിൽപന, ഡോക്ടർ അടക്കമുള്ള വിദഗ്ധരുടെ സേവനം, ചികിൽസക്കുള്ള സഹായം, വ്യായാമമുറകൾ ചെയ്യാനുള്ള അത്യാധുനിക ജിംനേഷ്യം, വിശാലമായ ൈലബ്രറി, ഭക്ഷണരീതികൾ സംബന്ധിച്ച ബോധവത്കരണം തുടങ്ങി സകല പ്രമേഹകാര്യങ്ങളിലും നിങ്ങളെ കൈപിടിക്കാൻ അസോസിയേഷൻ ഉണ്ട്. അപ്പോഴും ഇതിെൻറ സേവനം നാം ഉപയോഗപ്പെടുത്തുന്നില്ല.
ഇൗ ആശ്വാസകേന്ദ്രത്തിൽ എങ്ങിനെ എത്താം...
മുൻതസയിലെ റൗദത്ത് അൽ ഖയിൽ കെട്ടിടത്തിലാണ് ഖത്തർ ഡയബറ്റ്സ് അസോസിയേഷൻ ഒാഫിസ് പ്രവർത്തിക്കുന്നത്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകുന്നേരം മൂന്നുവരെയാണ് പ്രവൃത്തി സമയം. ഫോൺ: 44547334, 44547311, 55305498.പ്രമേഹ പരിശാധനക്ക് രാവിലെ ഇവിടെ വന്ന് ആദ്യം രജിസ്റ്റർ ചെയ്യണം. പിന്നെ പരിശോധന മുറിയിലേക്ക് ജീവനക്കാർ കൊണ്ടുപോകും. ആധുനിക പരിശോധന യന്ത്രങ്ങളാണ് ഇവിടെയുള്ളത്. പ്രമേഹമടക്കം നിങ്ങളുടെ ശരീരത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട് എന്ന് നിങ്ങൾക്ക് അപ്പോൾ തന്നെ മനസിലാക്കാം. ശീലിക്കേണ്ട ഭക്ഷണരീതി, വ്യായാമമുറകൾ, മരുന്നുകൾ തുടങ്ങിയവ സംബന്ധിച്ച് ബോധവത്കരണം നൽകും. തുടർന്നുള്ള ആഴ്ചകൾതോറും നിങ്ങളെ അസോസിയേഷനിൽ നിന്ന് ബന്ധപ്പെടും. തുടർ പരിശോധനകൾ നടത്തും. പ്രമേഹത്തിെൻറ അളവ് കുറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇനി അടിയന്തര ചികിൽസ ആവശ്യമുള്ള ഘട്ടത്തിലാണ് നിങ്ങളെങ്കിൽ അസോസിയേഷനിൽ നിന്ന് ഹമദ് ആശുപത്രിയിലേക്ക് നിങ്ങെള റഫർ ചെയ്യും. ഇങ്ങനെ എത്തുന്ന രോഗികൾക്ക് ആശുപത്രികളിൽ ചികിൽസക്ക് പ്രത്യേക പരിഗണന കിട്ടും.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.