പ്രമേഹരോഗികൾ ശ്രദ്ധിക്കണം, ഡയബറ്റിക് ഫൂട്ടിനെ
text_fieldsദോഹ: കാലുകൾക്കുണ്ടാകുന്ന ഡയബറ്റിക് ഫൂട്ട് രോഗം സംബന്ധിച്ച് പ്രമേഹരോഗികൾ ജാഗ്രത പാലിക്കണമെന്ന് ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി). മുറിവ്, വീക്കം, ബാക്ടീരിയ-ഫംഗസ് കാരണമുണ്ടാകുന്ന ഇൻഫെക്ഷൻ എന്നിവയാണ് ഡയബറ്റിക് ഫൂട്ടിെൻറ പ്രധാന ലക്ഷണങ്ങളെന്നും പി.എച്ച്.സി.സി അറിയിച്ചു. ദീർഘകാലം രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് കൂടിയ നിലയിലുള്ളവർക്കാണ് ഡയബറ്റിക് ഫൂട്ട് രോഗം വരുന്നത്.
ദീർഘകാലം രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് കൂടിയ നിലയിലുള്ളവർക്കാണ് ഈ രോഗം വരിക. പ്രമേഹം കാരണം കാലിലെ ഞരമ്പുകൾ ദുർബലമായതിനാൽ കാലിന് സംഭവിക്കുന്ന നിർവികാരത മൂലമാണ് ഡയബറ്റിക് ഫൂട്ട് ഉണ്ടാകുന്നത്. ഇതിനെ നിസ്സാരമാക്കുകയാണെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. കാലിൽ മുറിവ്, വീക്കം, ബാക്ടീരിയൽ/ഫംഗസ് ഇൻഫെക്ഷൻ, പഴുപ്പ് തുടങ്ങിയവയാണ് ഇതിെൻറ പ്രധാന ലക്ഷണങ്ങൾ.
ഡയബറ്റിക് ഫൂട്ടിനെ പ്രതിരോധിച്ച് നിർത്തുകയെന്നതാണ് പ്രമേഹരോഗികൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് അൽ വക്റ ഹെൽത്ത് സെൻറർ ഫാമിലി മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. മുറാദ് മുത്ലഖ് മിഖ്ദാദി പറയുന്നു. ഡയബറ്റിക് ഫൂട്ടിൽനിന്ന് രക്ഷ നേടുന്നതിന് ഏറ്റവും മികച്ച വഴി രക്തസമ്മർദത്തെ അതിെൻറ സാധാരണ നിലക്കുള്ളിൽ നിയന്ത്രിക്കുകയെന്നതാണ്. ഓരോ രോഗിക്കും ഇത് വ്യത്യസ്തമായ അളവിലായിരിക്കും. എല്ലാ പ്രമേഹ രോഗികളും ദിവസേന തങ്ങളുടെ കാലുകൾ പരിശോധിക്കണം. മുറിവ്, അസാധാരണമായ ചുവപ്പ്, വീക്കം, പുളിപ്പ്, തൊലിയുടെ നിറം മാറുക, മുറിവ് പറ്റിയാൽ ഭേദമാകുന്നതിന് സമയമെടുക്കുക തുടങ്ങിയവ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ഉപദേശം തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.