ഡയമണ്ട് ലീഗ് സീസണ് ദോഹയിൽ പരിസമാപ്തി
text_fieldsദോഹ: കോവിഡ് -19 പശ്ചാത്തലത്തിൽ മാറ്റങ്ങൾ വരുത്തിയതോടെ ഈ വർഷത്തെ ഡയമണ്ട് ലീഗ് സീസണ് ദോഹയിൽ സമാപനം. വെള്ളിയാഴ്ച ദോഹയിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഡയമണ്ട് ലീഗിൽ ഖത്തർ താരം മുഹമ്മദ് നാസിർ അബ്ബാസ് മൂന്നാമതെത്തി. 45.96 സെക്കൻഡിൽ ഓടിയെത്തിയാണ് മുഹമ്മദ് നാസിർ അബ്ബാസ് അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. അമേരിക്കയുടെ കമാരി മോണ്ട്ഗോമറി, കുവൈത്തിെൻറ യൂസുഫ് കരീം യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.
ലീഗിൽ നിരവധി അത്ലറ്റുകളാണ് ലോകത്തിലെ മികച്ച സമയം, ദേശീയ റെക്കോഡുകൾ, മീറ്റ് റെക്കോഡുകൾ തുടങ്ങിയവ കുറിച്ചത്.മൂന്നുതവണ ലോക ചാമ്പ്യനായ കെനിയയുടെ ഹെലൻ ഒബീരി നേരിയ വ്യത്യാസത്തിനാണ് തൻെറ മികച്ച സമയം കുറിക്കാതെപോയത്. ദോഹയിൽ 3000 മീറ്ററിൽ തെൻറ രണ്ടാമത്തെ മികച്ച സമയമാണ് (8:22.54) ഹെലൻ ഒബീരി കുറിച്ചത്. മൊണോക്കോയിൽ സമാപിച്ച ഡയമണ്ട് ലീഗിൽ 5000 മീറ്ററിൽ തെൻറ മികച്ച സമയം കുറിച്ചാണ് ഒബീരി ദോഹയിലെത്തിയത്.
ട്രാക്കിലെ ഏറ്റവും ആവേശം നിറഞ്ഞ 100 മീറ്ററിൽ എലൈൻ തോംപ്സൺ ഹെറ ഒന്നാമതെത്തി. കഴിഞ്ഞ വർഷം ദോഹ ആതിഥ്യം വഹിച്ച ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ സെമിയിലെത്തിയ താരമായിരുന്നു ഐലൻ ഹെറ. 10.87 സെക്കൻഡിൽ ഓടിയെത്തിയാണ് 100 മീറ്ററിൽ ഹെറ ഒന്നാമതെത്തിയത്.
പുരുഷന്മാരുടെ പോൾവാൾട്ടിൽ സ്വീഡെൻറ ഡ്യൂപ്ലാസിസ് മീറ്റ് റെക്കോഡോടെ ഒന്നാമതെത്തി. 5.82 മീറ്ററാണ് ഡ്യൂപ്ലാസിസ് ചാടിയത്. പുരുഷന്മാരുടെ 200 മീറ്ററിൽ ഐവറി കോസ്റ്റിെൻറ ആർതർ സിസ്സെ ദേശീയ റെക്കോഡോടെ ഒന്നാമതെത്തി. 20.23 സെക്കൻഡിലാണ് സിസ്സെ ഫിനിഷ് ചെയ്തത്. ഈയിനത്തിൽ മത്സരിച്ച ഖത്തറിെൻറ അബ്ദുൽ അസീസ് മുഹമ്മദ് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
1500 മീറ്ററിൽ ആസ്േട്രലിയയുടെ സ്റ്റ്യൂവർട്ട് മക്സ്വയിൻ, 800 മീറ്ററിൽ ഇത്യോപ്യയുടെ ഫെർഗൂസൺ റോട്ടിച്ച്, ലോങ് ജംപിൽ ഇസെ ബ്രൂമെ, 110 മീറ്റർ ഹർഡിൽസിൽ അമേരിക്കയുടെ ആരോൺ മാലറ്റ് എന്നിവരാണ് ഒന്നാമതെത്തിയത്.
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ അമേരിക്കയുടെ പെയ്റ്റൺ ചാഡ്വിക്, 800 മീറ്ററിൽ കെനിയയുടെ ഫെയ്ത് കിപെഗ്വൻ എന്നിവരും ഒന്നാം സ്ഥാനത്തെത്തി. 27 ലോക, ഒളിമ്പിക് താരങ്ങളുൾപ്പെടെ 117 അത്ലറ്റുകളാണ് ദോഹ ഡയമണ്ട് ലീഗിൽ ട്രാക്കിലും ഫീൽഡിലുമായി കളത്തിലിറങ്ങിയത്. പൂർണമായും കോവിഡ് -19 േപ്രാട്ടോകോൾ പ്രകാരം നടത്തിയ ചാമ്പ്യൻഷിപ്പിൽ കാണികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.