'ഭക്ഷണരീതി മാനസികാരോഗ്യത്തെ സ്വാധീനിക്കും'
text_fieldsദോഹ: ദിനേനെ കഴിക്കുന്ന ആഹാരവും ഭക്ഷണരീതിയും ശരീരത്തെ മാത്രമല്ല മനസികാരോഗ്യത്തെയും സ്വാധീക്കുമെന്ന് നസീം മെഡിക്കൽ സെന്‍ററിലെ ജനറൽ ഫിസിഷ്യൻ ഡോ. അനസ് സാലിഹ്. 'ഡോണ്ട് ലൂസ് ഹോപ്' എന്ന പേരില്‍ യുവജന സംഘടനയായ ഫോക്കസ് ഇന്‍റര്‍നാഷനല്‍ ഖത്തര്‍ റീജ്യന്‍ നടത്തുന്ന കാമ്പയിന്‍റെ ഭാഗമായി ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഐ.സി.ബി.എഫുമായി ചേര്‍ന്ന് സംഘടിപ്പിച്ച 'ഗുഡ് ഫുഡ് ഗുഡ് മൂഡ്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണമെന്നത് ശാരീരിക സന്തുലനവുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന പൊതുധാരണ മാറ്റി അത് മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകമാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലിക പ്രസക്തമായ വിഷയത്തിൽ കാമ്പയിൻ നയിക്കുന്ന ഫോക്കസ് പ്രശംസയര്‍ഹിക്കുന്നുവെന്ന് ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി സാബിത്ത് ഷഹീർ പറഞ്ഞു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്‍റ് വിനോദ് ജി. നായർ, മെഡിക്കൽ വിങ് ഇൻചാർജ് രജനി മൂർത്തി, ഫഹ്സീർ റഹ്മാന്‍, റാഷിക്ക് ബക്കർ എന്നിവര്‍ സംസാരിച്ചു. ഡോ. അനസ് സാലിഹിനുള്ള ഉപഹാരം സി.ഒ.ഒ അമീർ ഷാജി, വക്റ ഡിവിഷന്‍ മാനേജർ റഫീക് കാരാട്, അൽസദ്ദ് ഡിവിഷനൽ മാനേജർ ഹാഫിസ് ഷബീര്‍ എന്നിവർ ചേർന്ന് കൈമാറി. ഇന്ത്യൻ എംബസിക്കു കീഴിലുള്ള ഐ.ഐ.സി.സി കാഞ്ഞാണി ഹാളിൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് നടന്ന പരിപാടി ഫോക്കസ് ഇവന്‍റ് മാനേജര്‍ മൊയ്തീൻ ഷാ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.