ഹമദ് വിമാനത്താവളത്തിൽ ഡിജിറ്റൽ ട്വിൻ സംവിധാനം
text_fieldsദോഹ: സ്മാർട്ട് എയർപോർട്ട് പ്രോഗ്രാമിന്‍റെ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ അതിനൂതന ഡിജിറ്റൽ ട്വിൻ സംവിധാനം ആരംഭിച്ചു. ഇന്‍റുറ്റീവ് ത്രീഡി ഇന്‍റർഫേസ് ഉപയോഗിച്ച് വിമാനത്താവളത്തിന്‍റെ തത്സമയദൃശ്യം ഡിജിറ്റൽ ട്വിൻ വഴി ലഭ്യമാകും.
വിമാനത്താവളത്തിലെ വ്യത്യസ്ത സംവിധാനങ്ങളിൽനിന്നുള്ള വിവരങ്ങൾ സമഗ്രമാക്കുന്ന ശക്തമായ അനലിറ്റിക്കൽ എൻജിനാണ് ഡിജിറ്റൽ ട്വിൻ. വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഏറ്റവും മികവുറ്റതാക്കുന്നതിനുള്ള ബൗദ്ധിക നിർദേശങ്ങൾ നൽകാനും ഡിജിറ്റൽ ട്വിൻ സംവിധാനത്തിന് സാധിക്കും.
ത്രീഡി മോഡലിങ് സാങ്കേതികവിദ്യ, ഡേറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നിവ സമന്വയിപ്പിച്ചാണ് അതിനൂതന ഡിജിറ്റൽ ട്വിൻ വികസിപ്പിച്ചിരിക്കുന്നത്.
എയർക്രാഫ്റ്റ് സ്റ്റാൻഡ് പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും വിമാനത്താവളത്തിലെ നിർണായക സംവിധാനങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കാനും മുന്നറിയിപ്പുകളിൽ കാര്യക്ഷമമായ പ്രതികരണം ഉറപ്പുവരുത്താനും ഡിജിറ്റൽ ട്വിന്നിന് സാധിക്കും.
കൃത്യസമയത്ത് കൃത്യമായ വിവരം ഉപയോഗപ്പെടുത്താനും ഇതിന് കഴിയും.ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ ഡിജിറ്റൽ ട്വിൻ സംവിധാനം ഖത്തർ ഐ.ടി ബിസിനസ് അവാർഡ്സിൽ സ്മാർട്ട് സൊലൂഷ്യൻ ഓഫ് ദ ഇയർ അംഗീകാരവും കരസ്ഥമാക്കിയിരുന്നു.
ഡിജിറ്റൽ ട്വിൻ പ്രവർത്തനക്ഷമമാക്കുന്ന ചുരുക്കം ചില വിമാനത്താവളങ്ങളിലൊന്നാണ് ഹമദ് രാജ്യാന്തര വിമാനത്താവളമെന്നും കാര്യക്ഷമതയുടെ പുതിയ യുഗത്തിനാണ് ഇത് തുടക്കംകുറിക്കുന്നതെന്നും എച്ച്.ഐ.എ ടെക്നോളജി ആൻഡ് ഇന്നവേഷൻ സീനിയർ വൈസ് പ്രസിഡന്‍റ് സുഹൈൽ ഖദ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.