Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതോ​ൽ​വി​യി​ൽ നി​രാ​ശ;...

തോ​ൽ​വി​യി​ൽ നി​രാ​ശ; ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തും -ഖ​ത്ത​ർ കോ​ച്ച്

text_fields
bookmark_border
coach
cancel
camera_alt

യു.​എ.​ഇ​ക്കെ​തി​രാ​യ മ​ത്സ​ര​ശേ​ഷം ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ ടീം ​കോ​ച്ച് മാ​ർ​ക്വേ​സ് ലോ​പ​സ് സം​സാ​രി​ക്കു​ന്നു

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഏ​ഷ്യ​ൻ മേ​ഖ​ലാ യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യോ​ട് തോ​റ്റു​വെ​ങ്കി​ലും അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ടീം ​ശ​ക്ത​മാ​യി തി​രി​കെ​യെ​ത്തു​മെ​ന്ന് കോ​ച്ച് മാ​ർ​ക്വേ​സ് ലോ​പ​സ്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ അ​ഹ​മ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 3-1നാ​യി​രു​ന്നു ഖ​ത്ത​റി​ന്റെ തോ​ൽ​വി. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ ലീ​ഡ് നേ​ടി മു​ന്നി​ൽ നി​ൽ​ക്കു​ക​യും, മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടും ടീം ​തോ​ൽ​വി വ​ഴ​ങ്ങി​യ​ത് നി​രാ​ശ​പ്പെ​ടു​ത്തി​യ​താ​യി മ​ത്സ​ര ശേ​ഷം ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കോ​ച്ച് പ​റ​ഞ്ഞു.

ആ​ദ്യ പ​കു​തി​യി​ൽ നേ​ടി​യ ലീ​ഡും, മു​ൻ​തൂ​ക്ക​വും ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ വ​ഴ​ങ്ങി​യ​തോ​ടെ ന​ഷ്ട​മാ​യി. ആ​ദ്യ ക​ളി തോ​റ്റു​വെ​ങ്കി​ലും ടീ​മി​ന്റെ ലോ​ക​ക​പ്പ് സാ​ധ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്നു. ശേ​ഷി​ക്കു​ന്ന ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ൾ മു​ന്നി​ലു​ണ്ട്. അ​തി​നാ​യി ഒ​രു​ങ്ങു​ക​യാ​ണ് ല​ക്ഷ്യം -കോ​ച്ച് മാ​ർ​ക്വേ​സ് ലോ​പ​സ് പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ പ​ത്തി​ന് ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ​യാ​ണ് ഖ​ത്ത​റി​ന്റെ അ​ടു​ത്ത മ​ത്സ​രം. തോ​ൽ​വി​യു​ടെ ക്ഷീ​ണ​ത്തി​ൽ തി​രി​കെ​യെ​ത്താ​ൻ നി​ർ​ണാ​യ​ക​മാ​ണ് ​ഗ്രൂ​പ്പി​ലെ ര​ണ്ടാം അ​ങ്കം. കൊ​റി​യ​യി​ലാ​ണ് മ​ത്സ​രം. ഒ​ക്ടോ​ബ​ർ 10ന് ​കി​ർ​ഗി​സ്താ​നെ​തി​രെ​യും, 15ന് ​തെ​ഹ്റാ​നി​ൽ ഇ​റാ​നെ​യും, ന​വം​ബ​ർ 14ന് ​ഉ​സ്ബ​കി​സ്താ​നെ​യും നേ​രി​ടും.

ടീ​മി​ലെ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ത്തി​ൽ കോ​ച്ച് ലോ​പ​സ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ലെ വീ​ഴ്ച​ക​ൾ പ​രി​ഹ​രി​ച്ച് ശ​ക്ത​മാ​യി തി​രി​കെ​യെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup QualifierQatar NewsSports News
News Summary - Disappointed in defeat- Will back strongly - Qatar coach
Next Story