പ്രവാസികളെ തീര്‍ത്തും നിരാശപ്പെടുത്തുന്നത് -ഹൈദർ ചുങ്കത്തറ
text_fieldsദോഹ: പ്രവാസികള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുകയല്ലാതെ പ്രവാസികളുടെ ഗുണകരമായ മാറ്റത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് ഇക്കുറിയും സംസ്ഥാന ബജറ്റില്‍ പ്രകടമായതെന്ന് ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ പറഞ്ഞു. ഏറെ പ്രതീക്ഷകളാണ് സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും പ്രവാസി സമൂഹത്തിന് നല്‍കിയിരുന്നത്. എന്നാല്‍, ഇതൊക്കെ പ്രവാസികളുടെ മുന്നിലും പ്രവാസി സമ്മേളനങ്ങളിലും നടത്തുന്ന വെറുംവാക്കുകളാണെന്ന് തെളിയിച്ചിരിക്കുകയാണ് ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍.
ഈ വര്‍ഷത്തെ ബജറ്റില്‍ പ്രവാസി ക്ഷേമത്തിനായി ഒന്നുമില്ല എന്ന് മാത്രമല്ല, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രവാസി പദ്ധതി വിഹിതത്തില്‍ കുറവ് വരുത്തുകയുമാണ് ഉണ്ടായത്. പ്രവാസി പുനരധിവാസം സംബന്ധിച്ച് ഏറെ നാളായി ലോക കേരള സഭയിലും കോണ്ക്ലേവുകളിലുമുള്ള ചര്‍ച്ചയല്ലാതെ ഇതിനുള്ള കൃത്യമായ ഒരു പദ്ധതി പോലും പ്രഖ്യാപിക്കാനായിട്ടില്ല എന്നത് ഏറെ ഖേദകരമാണ് -പ്രസ്താവനയിൽ പറഞ്ഞു.
പ്രവാസികളുടെ യാത്ര സംബന്ധമായ പ്രശ്നങ്ങള്‍, വിദ്യാഭ്യാസ സഹായം, പ്രവാസി ക്ഷേമ പെന്ഷന്, പ്രവാസി ഇന്‍ഷുറന്‍സ് തുടങ്ങിയ വളരെ പ്രാധാന്യമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്നും ഹൈദർ ചുങ്കത്തറ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.