ദുരന്തമുഖത്തെ പോക്കറ്റടിക്കാർ: ഹോട്ടൽ ക്വാറൻറീൻ പങ്കുവെക്കലിലും തട്ടിപ്പ്
text_fieldsദോഹ: ഇന്ത്യയിൽനിന്ന് എത്തുന്നവർക്ക് ഖത്തറിൽ 10 ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. നിലവിൽ വൻതുകയാണ് ഹോട്ടൽ ക്വാറൻറീന് വേണ്ടത്. ഇത് ഒരാൾക്ക് ഒറ്റക്ക് താങ്ങാനാകാത്ത തുകയുമാണ്. ഇതിനാൽ പലരും മറ്റുള്ള ആളുകളുമായി ഹോട്ടൽ ക്വാറൻറീൻ പങ്കുവെക്കുകയാണ് ചെയ്യുന്നത്. യാത്രക്കുമുമ്പ് സമൂഹ മാധ്യമങ്ങളിൽ ഇതിനായുള്ള അഭ്യർഥനസന്ദേശം നൽകുകയാണ് ചെയ്യുക. ഫോൺനമ്പറും നൽകും. അതേസമയം അതേ വിമാനത്തിൽ ഖത്തറിലേക്ക് വരുന്നവർ ബന്ധപ്പെടുകയും അവർ ഒരുമിച്ച് ഒരു ഹോട്ടലിൽ ക്വാറൻറീൻ പൂർത്തിയാക്കുകയുമാണ് െചയ്യുന്നത്. ഇങ്ങനെ ആയാൽ പകുതി തുക മാത്രമേ ഒരാൾക്ക് വരുന്നുള്ളു. ആകെ ചെലവാകുന്ന തുക പങ്കിടുകയാണ് െചയ്യുക.
നിലവിൽ കോവിഡ് പ്രതിസന്ധി മൂലം പലവിധത്തിൽ പ്രയാസം നേരിടുന്നവരാണ് എല്ലാവരും. ഈ സന്ദർഭത്തിലും ആളുകളുടെ പ്രയാസം മുതലെടുത്ത് സാമ്പത്തിക തട്ടിപ്പുനടത്തുകയാണ് ചിലർ. ഹോട്ടൽ ക്വാറൻറീൻ പങ്കുവെക്കലുമായി ബന്ധപ്പെട്ടാണിത്. ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത് ഏപ്രിൽ 29 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഖത്തറിൽ നിന്നടക്കം വാക്സിൻ എടുത്തവർക്കും ഇത് നിർബന്ധമാണ്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുവരുന്ന എല്ലാവർക്കുമാണ് പത്ത് ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത്. ഇവർക്ക് 48 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.
പുതിയ ചട്ടപ്രകാരമുള്ള ക്വാറൻറീൻ പാക്കേജുകൾക്ക് വൻ സാമ്പത്തിക ചെലവാണുള്ളത്. പത്ത് ദിവസത്തെ പുതിയ ഹോട്ടൽ ക്വാറൻറീനിനായി 3, 4, 5 സ്റ്റാർ ഹോട്ടലുകളിലായി 45 വ്യത്യസ്ത പാക്കേജുകളാണ് ഡിസ്കവർ ഖത്തർ ഒരുക്കിയിരിക്കുന്നത്. 3,500 റിയാൽ (ഏകദേശം 70,000 രൂപ) മുതൽ 8,500 റിയാൽ (ഏകദേശം 1.68 ലക്ഷം രൂപ) വരെയാണ് ഇതിെൻറ നിരക്ക്. രണ്ടാൾക്ക് ഒരുമിച്ച് ഒരു സൗകര്യം ഉപയോഗിക്കാനാകും. ഇതിനാലാണ് മലയാളികളടക്കമുള്ളവർ ക്വാറൻറീനിനായി പങ്കാളിയെ തേടുന്നത്.
തട്ടിപ്പ് ഒഴിവാക്കാൻ ജാഗ്രത കാണിക്കാം
ഹോട്ടൽ ക്വാറൻറീൻ പങ്കുെവക്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് വ്യാപകമാകുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം. വിശ്വാസയോഗ്യമായ രേഖകൾ കൃത്യമായി കണ്ട് ബോധ്യപ്പെട്ടാൽ മാത്രമേ പണം ൈകമാറാവൂ. യാത്ര പുറെപ്പടുന്ന അന്ന് വിമാനത്താവളത്തിൽവെച്ച് മാത്രം പണം കൈമാറാം എന്ന് പറയുന്നതും നല്ലതാണ്. പണം ൈകമാറുന്നത് നേരിട്ട് തന്നെ ആയിരിക്കുക. അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനങ്ങളുടെയോ അറിയുന്ന മറ്റ് വ്യക്തികളുടേയോ സാന്നിധ്യത്തിൽ ആയിരിക്കുക.
തട്ടിപ്പ് ഒഴിവാക്കാൻ കൾചറൽ ഫോറം ഒരുക്കിയ 'സഹമുറിയൻ' പദ്ധതിയും സഹായിക്കും. ഖത്തറിലേക്ക് വരുന്ന തീയതിയുടെയും വിമാനത്താവളത്തിെൻറയും വിവരങ്ങള്‍ ശേഖരിച്ച് വ്യക്തികളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന രീതിയാണ് ഈ പദ്ധതിയിലൂടെ സ്വീകരിക്കുന്നത്. സമൂഹമാധ്യമം വഴി റൂം ഷെയർ ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ അന്വേഷിക്കുന്നവർക്ക് 'സഹമുറിയൻ' പദ്ധതി ഏറെ ആശ്വാസകരമാണ്. https://forms.office.com/r/K4JrpvaGz3 എന്ന ലിങ്കിൽ ആവശ്യക്കാർക്ക് രജിസ്റ്റർ ചെയ്യാം. കൂടുതല്‍ വിവരങ്ങൾക്ക് 55924838,33179787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
തട്ടിപ്പ് ഇങ്ങനെ
ക്വാറൻറീൻ ഹോട്ടൽ പങ്കുവെക്കുന്നത് സാമ്പത്തികമായി ഏറെ ആശ്വാസകരമാണ് പ്രവാസികൾക്ക്. എന്നാൽ, ഈ കാര്യത്തിലും തട്ടിപ്പുനടത്തുന്നവർ വ്യാപകമാവുകയാണ്. ഡിസ്കവർ ഖത്തറിൽ ഹോട്ടൽ ബുക്ക് െചയ്യണമെങ്കിൽ വിമാന ടിക്കറ്റ് നിർബന്ധമാണ്. ഇതിലെ വിവരങ്ങൾ ക്വാറൻറീൻ ഹോട്ടൽ ബുക്ക് െചയ്യുേമ്പാൾ നൽകണം. ഹോട്ടൽ പങ്കുവെക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും അപരിചിതരായിരിക്കും. ഒരേ വിമാനത്തിൽ ദോഹയിൽ ഇറങ്ങുന്നവർക്ക് മാത്രമേ ഇത്തരത്തിൽ സൗകര്യം പങ്കുവെക്കാൻ കഴിയൂ.
പലപ്പോഴും യാത്ര ചെയ്യാത്തവരാണ് തട്ടിപ്പ് നടത്താനായി സമൂഹമാധ്യമങ്ങളിൽ അറിയിപ്പ് കൊടുക്കുക. ഇന്ന ദിവസം ഇത്ര സമയത്തിൽ ഖത്തറിലേക്ക് യാത്ര നടത്തുന്നവർ ഹോട്ടൽ ക്വാറൻറീൻ പങ്കുവെക്കാനായി ബന്ധപ്പെടണമെന്നായിരിക്കും ഇതിൽ ഉണ്ടാവുക. ഇതുകണ്ട് നമ്പറിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുേമ്പാൾ വിശ്വാസം നേടിയെടുക്കുന്ന രൂപത്തിലാണ് സംസാരിക്കുക. ഇതിനാൽ മറുതലക്കലുള്ളയാൾ ബാങ്ക് അക്കൗണ്ടിലേക്ക് ആകെ തുകയുടെ പകുതി അയച്ചുകൊടുക്കും. വിമാനടിക്കറ്റ് ചോദിക്കുന്നവർക്ക് ഡമ്മി ടിക്കറ്റിെൻറ ഫോട്ടോ അയച്ചുകൊടുത്ത് വിശ്വാസം നേടുകയും ചെയ്യുക എന്നതാണ് തട്ടിപ്പുകാരുടെ രീതി. പലരും നേരിട്ട് പണം കൊടുക്കാതെ ഖത്തറിലോ നാട്ടിലോ ഉള്ള സുഹൃത്ത് വഴി പണം എത്തിച്ചുകൊടുക്കുന്നതും തട്ടിപ്പുകാർക്ക് എളുപ്പമാവുകയാണ്. തട്ടിപ്പുനടത്തുന്നവരാകട്ടെ പണം നേരിട്ട് വാങ്ങാതെ മറ്റുള്ളവരെ പറഞ്ഞയക്കുകയോ ഏതെങ്കിലും കടകളിലോ മറ്റോ വെച്ച് കൈപ്പറ്റുകയുമാണ് ചെയ്യുക. പണം കൈപ്പറ്റിയാൽ പിെന്ന കൊടുത്ത നമ്പർ സ്വിച്ച്ഡ് ഓഫ് ആക്കുകയാണ് തട്ടിപ്പുകാരുെട രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.