ഇൻകാസിൽ അച്ചടക്ക നടപടി; വൈസ് പ്രസിഡൻറിനെ പുറത്താക്കി
text_fieldsദോഹ: കോൺഗ്രസിന്റെ ഖത്തർ ഘടകമായ ഇൻകാസിൽ അച്ചടക്ക നടപടി. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരിൽ ഇന്‍കാസ് വൈസ് പ്രസിഡന്‍റ് ജോപ്പച്ചന്‍ തെക്കെക്കൂറ്റിനെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും ഒപ്പം സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ എം.പി അറിയിച്ചു.
ഇത് സംബന്ധിച്ച കത്ത് ജോപ്പച്ചന്‍ തെക്കെക്കൂറ്റിനും ഒ.ഐ.സി.സി േഗ്ലാബൽ കമ്മിറ്റി ചെയർമാൻ ശങ്കരപ്പിള്ള, ഇൻകാസ് സെൻട്രൽകമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല എന്നിവർക്കും കൈമാറി. ഖത്തര്‍ ഇന്ത്യന്‍ എംബസി അനുബന്ധ വിഭാഗമായ ഐ.സി.സിയിലേക്ക് കഴിഞ്ഞ ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിച്ച ജൂട്ടാസ് പോളിനെതിരെ പരസ്യമായി രംഗത്ത് വരികയും എതിര്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടുമറിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തുവെന്നാണ് ജോപ്പച്ചനെതിരെയുള്ള പരാതി.
നടപടിക്കാര്യത്തില്‍ ജോപ്പച്ചന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ പത്ത് ദിവസത്തിനകം മറുപടി നല്‍കാനും ഇല്ലെങ്കില്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും കത്തിലുണ്ട്. കത്തിന്‍റെ ഉള്ളടക്കം ഇങ്ങനെ: 'ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുന്നതിനായി പരസ്യമായി രംഗത്ത് വരികയും എതിര്‍ സ്ഥാനാര്‍ഥിയുടെ വിജയത്തിനായി വോട്ട് മറിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത പ്രവൃത്തി പൊതു സമൂഹത്തില്‍ സംഘടനക്ക്് അവമതിപ്പ് വരുത്തിയതായി ഇന്‍കാസ് ഖത്തര്‍ താങ്കള്‍ക്കെതിരെ പ്രമേയം പാസ്സാക്കുകയും കര്‍ശനമായ അച്ചടക്ക നടപടികള്‍ക്ക് വിധേയമാക്കണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
ആയത് കണക്കിലെടുത്ത് താങ്കള്‍ക്കെതിരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. താങ്കളെ ഇന്‍കാസിന്‍റെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും അതോടൊപ്പം തന്നെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെൻഡ് ചെയ്തതായി അറിയിക്കുന്നു'.
2020 ഡിസംബറിലെ തെരഞ്ഞെടുപ്പിനു പിന്നാലെ ജനുവരിയിൽ അന്നത്തെ കെ.പി.സി.സി പ്രസിഡൻറിനാണ് ഇൻകാസ് അധ്യക്ഷന്‍ സമീര്‍ ഏറാമല പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 10 മാസത്തിനു ശേഷം നടപടി സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജൂട്ടാസ് പോള്‍ പരാജയപ്പെട്ടിരുന്നു.
അച്ചടക്ക ലംഘനം നടത്തിയിട്ടില്ല; കെ.പി.സി.സിക്ക് വിദശീകരണം നൽകും -ജോപ്പച്ചൻ
ദോഹ: പാർട്ടി വിരുദ്ധ പ്രവർത്തനമോ, അച്ചടക്ക ലംഘനമോ നടത്തിയിട്ടില്ലെന്ന് സസ്പെൻഷനിലായ ഇൻകാസ് വൈസ് പ്രസിഡൻറ് ജോപ്പച്ചന്‍ തെക്കെക്കൂറ്റ് 'ഗൾഫ് മാധ്യമ'ത്തോട് പ്രതികരിച്ചു. 'രാഷ്ട്രീയാടിസ്ഥാനത്തില്‍ നടക്കുന്നതല്ല ഐ.സി.സി തെരഞ്ഞെടുപ്പ്.
അംഗത്വമുള്ള എല്ലാ ഇന്ത്യക്കാർക്കും വോട്ടവകാശമുള്ള തെരഞ്ഞെടുപ്പാണിത്. ഇവിടെ, ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളായല്ല സ്ഥാനാർഥികൾ മത്സരിക്കുന്നത്. ഇക്കാര്യം നേരത്തെ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തതാണ്.
പരസ്യമായി ആരെയും ജയിപ്പിക്കാനോ തോൽപിക്കാനോ ശ്രമിച്ചിട്ടില്ല. ജനുവരിയിൽ നൽകിയ മറുപടിയോടെ പരാതി അവസാനിച്ചതുമാണ്. തുടർന്നും ഇൻകാസുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ട്. പുതിയ കത്തിന്‍റെ സാഹചര്യത്തിൽ വീണ്ടും മറുപടി നൽകും' -ജോപ്പച്ചന്‍ തെക്കെക്കൂറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.