ടൂറിസ്റ്റ് വിസയിൽ ഡിസ്കവർ ഖത്തറിൻെറ പ്രത്യേക ഹോളിഡേ പാക്കേജുകൾ
text_fieldsദോഹ: കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ അയൽരാജ്യങ്ങളെയും മറ്റും അമ്പരപ്പിക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോവുന്ന ഖത്തർ വിനോദസഞ്ചാരികൾക്കായി വാതിലുകൾ തുറന്ന് കാത്തിരിക്കുകയാണ്. ഫാമിലി വിസിറ്റ് വിസയും ടൂറിസ്റ്റ് വിസയും അനുവദിച്ചുതുടങ്ങിയതോടെ അന്താരാഷ്ട്ര യാത്രക്കാർക്ക് പ്രത്യേക ഹോളിഡേ പാക്കേജുമായി ഖത്തർ എയർവേസും രംഗത്ത്. സന്ദർശനത്തിനെത്തുന്ന കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഖത്തർ എയർവേസിന് കീഴിൽ 'ഡിസ്കവർ ഖത്തർ' പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കുന്നു.
യാത്രാനയത്തിൽ മാറ്റംവരുത്തിയതിന് പിന്നാലെ സന്ദർശക വിസയിൽ ഖത്തറിലെത്തുന്നവർ നിർബന്ധമായും ഹോട്ടൽ ബുക്ക് ചെയ്യണം. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ഡിസ്കവർ ഖത്തർ രംഗത്തെത്തിയത്. രാജ്യത്തെ ടൂറിസം മേഖലക്ക് കരുത്തേകുന്ന സൗജന്യ ഒൺ അറൈവൽ നടപടികൾ പുനരാരംഭിക്കുന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് നിബന്ധനകൾ പാലിക്കുകയാണെങ്കിൽ ഖത്തറിലെത്താം.
സന്ദർശകർക്കായി ഖത്തർ വീണ്ടും സുരക്ഷിതമായി തുറന്നുകൊടുക്കുന്നതിലും രാജ്യത്തിെൻറ വിനോദസഞ്ചാര മേഖലയുടെ വളർച്ചക്കായി പിന്തുണക്കുന്നതിലും ഖത്തർ എയർവേസിെൻറ പങ്ക് നിർവഹിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. സന്ദർശകർക്കായി ഖത്തറിെൻറ പ്രകൃതിയും പാരമ്പര്യത്തിൽനിന്നും ആധുനികതയിൽനിന്നും പ്രചോദമുൾക്കൊണ്ടുള്ള വാസ്തുവിദ്യാ നിർമിതികളും ഞങ്ങൾ തുറന്നിട്ടിരിക്കുകയാണ്. ഏറ്റവും മികച്ച അനുഭവമായിരിക്കും സന്ദർശകർക്ക് ഖത്തർ സമ്മാനിക്കുക.
നഗരത്തിലൂടെയും മരുഭൂമിയിലൂടെയുമുള്ള യാത്ര സന്ദർശകർക്ക് ആസ്വാദ്യകരമായിരിക്കും. ഡിസ്കവർ ഖത്തറിെൻറ എക്സ്ക്ലൂസിവ് പാക്കേജുകളിലൂടെ ഖത്തറിെൻറ തനത് ആതിഥ്യമര്യാദ, സംസ്കാരം, പൈതൃകം, ദോഹയെന്ന വൈബ്രൻറ് സിറ്റി എന്നിവയെല്ലാം അനുഭവിച്ചറിയാനും സാധിക്കുമെന്നും അൽ ബാകിർ വിശദീകരിച്ചു.
ഫാമിലി ആൻഡ് ഫ്രണ്ട്സ് പാക്കേജുകൾ ഒരാൾക്ക് 1721 റിയാൽ മുതലാണ് ആരംഭിക്കുന്നത്. അഞ്ച്, ഏഴ്, 10 ദിവസങ്ങൾക്കായുള്ള പാക്കേജുകളാണ് നിലവിലുള്ളത്. ഹിൽട്ടൻ ദോഹ, ഹിൽട്ടൻ സൽവാ ബീച്ച് റിസോർട്ട്, റിറ്റ്സ് കാൾട്ടൻ ദോഹ, മോൺട്രിയൻ ദോഹ, വെസ്റ്റിൻ ദോഹ ഹോട്ടൽ ആൻഡ് സ്പാ, അൽ മെസീല റിസോർട്ട് തുടങ്ങിയ ഖത്തറിലെ പ്രമുഖ ആഡംബര ഹോട്ടലുകളുമായി സഹകരിച്ചാണ് പാക്കേജുകൾ നൽകുന്നത്.
പ്രഭാത ഭക്ഷണം, ഹോട്ടലിലെ ഭക്ഷണപാനീയങ്ങൾക്ക് 20 ശതമാനം കിഴിവ്, എയർപോർട്ട് ട്രാൻസ്ഫർ എന്നിവയാണ് പാക്കേജുകളിലുൾപ്പെടുന്നത്.
രാജ്യത്തെ പ്രധാന വിനോദസഞ്ചാര–പൈതൃക കേന്ദ്രങ്ങളിലേക്കുള്ള നാല് മണിക്കൂർ നേരത്തെ ഡിസ്കവർ ദോഹ സഞ്ചാരവും മരുഭൂമിയിലൂടെയുള്ള യാത്രയും ഏറ്റവും മനോഹരവും ജനപ്രിയ സഞ്ചാരകേന്ദ്രവുമായ ഇൻലൻഡ് സീ സന്ദർശനവും പാക്കേജിെൻറ ഭാഗമാണ്.12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കുടുംബത്തോടൊപ്പം സൗജന്യമായി താമസിക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.