സന്ദർശകരെ ആകർഷിക്കാൻ \ഡിസ്കവർ ഖത്തറിന്റെ 'സ്റ്റോപ് ഓവർ'
text_fieldsദോഹ: വരുംമാസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഖത്തറിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിന് സ്റ്റോപ് ഓവർ േപ്രാഗ്രാം വിപുലീകരിക്കാനൊരുങ്ങി ഖത്തർ എയർവേയ്സിന്റെ ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കമ്പനിയായ ഡിസ്കവർ ഖത്തർ. ആഗോള വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാക്കി ഉയർത്തുന്നതിന്റെ ഭാഗമായി ഡിസ്കവർ ഖത്തർ പ്രവർത്തിച്ചുവരുകയാണെന്ന് ഖത്തർ എയർവേസ് വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഒരിടവേളക്കുശേഷം ഖത്തറിലേക്ക് എം.എസ്.സി വിർട്വാസ ക്രൂസ് കപ്പലിൽനിന്നുള്ള സന്ദർശകരെ കമ്പനി സ്വാഗതം ചെയ്തിരുന്നു. 10,000 സന്ദർശകർക്കാണ് വിനോദസഞ്ചാരസൗകര്യം നൽകിയത്. വരുന്ന സാമ്പത്തികവർഷത്തിൽ കമ്പനി സ്റ്റോപ് ഓവർ േപ്രാഗ്രാം വിപുലീകരിക്കാനും ട്രാൻസിറ്റ് ടൂറുകൾക്ക് സൗകര്യമൊരുക്കാനും പദ്ധതിയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ഡിസ്കവർ ഖത്തറിലൂടെ യാത്രക്കാർക്ക് പുതിയ വിനോദസഞ്ചാര അനുഭവങ്ങൾ നൽകാൻ പുതിയ തീരുമാനം അവസരമൊരുക്കുന്നതോടൊപ്പം ട്രാൻസിറ്റ് വിസ ഉടൻ തന്നെ പുനഃസ്ഥാപിക്കുമെന്നും ഖത്തർ എയർവേസ് വ്യക്തമാക്കുന്നു.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും രാജ്യത്ത് ടൂറിസം മേഖലയെ കൂടുതൽ ഉയർത്തുന്നതിനും ഖത്തർ ടൂറിസം സ്റ്റോപ് ഓവർ കാമ്പയിൻ വികസിപ്പിക്കുന്നത് സംബന്ധിച്ച് സി.ഇ.ഒ ബെർതോൾഡ് െട്രൻകെൽ കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. നവംബർ മുതൽ ലോകകപ്പ് കഴിയുന്നതുവരെ ഖത്തറിലേക്ക് ഒന്നര ദശലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഖത്തർ ടൂറിസം മുന്നോട്ടുവെക്കുന്ന ആറിന പരിപാടികളിലൊന്നാണ് സ്റ്റോപ് ഓവർ കാമ്പയിൻ. ഖത്തറിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിലും ഉയർത്തിക്കാട്ടുന്നതിലും ഡിസ്കവർ ഖത്തർ വലിയ പങ്കാണ് വഹിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഖത്തർ എയർവേസുമായും ഖത്തർ ടൂറിസവുമായും ഏറെ സഹകരിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്.
ഡിസ്കവർ ഖത്തറിന്റെ ഗ്രൗണ്ട് സർവിസ് േപ്രാഗ്രാം വീണ്ടും ആരംഭിച്ചതായും ഇപ്പോൾ കരയിലും ജലത്തിലുമായി മുപ്പതോളം വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടത്തുന്നതായും സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.