ദിശ തൃത്താല പഠന ക്ലാസ്
text_fieldsദോഹ: സംഘടന ശാക്തീകരണത്തിന്റെയും പ്രവർത്തകരുടെ നേതൃപാടവം വളർത്തിയെടുക്കുന്നതിന്റെയും ഭാഗമായി കെ.എം.സി.സി ഖത്തർ തൃത്താല മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ‘ദിശ തൃത്താല’ പഠന ഗവേഷണ പാഠ്യപദ്ധതിക്ക് തുടക്കമായി. തുമാമ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് സുഹൈൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആഷിക് അബൂബക്കർ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി വി.ടി.എം. സാദിഖ് ക്ലാസെടുത്തു. പഠന ക്ലാസ് സിലബസ് ജില്ല സെക്രട്ടറി സിറാജുൽ മുനീർ അവതരിപ്പിച്ചു.
ജില്ല പ്രസിഡന്റ് ജാഫർ സാദിഖ്, ജനറൽ സെക്രട്ടറി അമീർ തലക്കശ്ശേരി, ഭാരവാഹികളായ മഖ്ബൂൽ തച്ചോത്ത്, അഷറഫ് പുളിക്കൽ, അസർ പള്ളിപ്പുറം, മൊയ്ദീൻ കുട്ടി, നസീർ പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു. കെ.എം. ബഷീർ നന്ദി പറഞ്ഞു. ദിശ തൃത്താല കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ കെ.വി. ഷാജി, കെ.പി. അൻഷാദ്, കെ.സി. അജ്മൽ, മുഹമ്മദ് ഫായിസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.