'കുട്ടികളുടെ സി.എച്ച്' പുസ്തക വിതരണം
text_fieldsദോഹ: ഖത്തർ കെ.എം.സി.സി എലത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കുട്ടികളുടെ സി.എച്ച്' പുസ്തക വിതരണ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് എസ്.എ.എം. ബഷീർ വിദ്യാർഥി മുഹമ്മദ് ഹാനിക്ക് നൽകി നിർവഹിച്ചു.
വായനയെയും അറിവിനേയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നേതാവിൻെറ ജീവചരിത്രം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ലളിതമായി പരിചയപ്പെടുത്തുന്ന കൃതിയാണ് ഫിർദൗസ് കായൽപ്പുറം രചിച്ച 'കുട്ടികളുടെ സി.എച്ച്' എന്ന് അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് എലത്തൂർ മണ്ഡലം കമ്മിറ്റി മുഖേന വിവിധ പഞ്ചായത്തുകളിലുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് പുസ്തക വിതരണം നടത്തുന്നത്. ഇജാസ് പുനത്തിൽ പുസ്തകം പരിചയപ്പെടുത്തി. കെ.എം.സി.സി സംസ്ഥാന ആക്ടിങ് സെക്രട്ടറി മുസ്തഫ എലത്തൂർ, മീഡിയ വിങ് ചെയർമാൻ റൂബിനാസ് കോട്ടേടത്ത്, ജില്ല സെക്രട്ടറി എൻ.ടി. സൈഫുദ്ദീൻ, മണ്ഡലം പ്രസിഡൻറ് സലീം, ട്രഷറർ കെ.ടി. തെൽഹത്ത്, മണ്ഡലം ഭാരവാഹി ജുനൈസ് പുറക്കാട്ടിരി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.