ഖുർആൻ പരീക്ഷ വിജയികൾക്ക് സമ്മാന വിതരണം
text_fieldsദോഹ: സി.ഐ.സി ദോഹ സോണ്‍ തനിമ സംഘടിപ്പിച്ച ഖുർആൻ പരീക്ഷയില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും പ്രശംസപത്രവും സമ്മാനിച്ചു. മന്‍സൂറ ഓഫിസില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസിഡന്റ് മുഷ്‌താഖ് ഹുസൈന്‍, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ബാബു ഐ.എം, ബഷീര്‍ അഹമ്മദ്, തനിമ കോഓഡിനേറ്റര്‍ എം.ടി സിദ്ദീഖ്, സോണല്‍ സെക്രട്ടറി അസീസ് മഞ്ഞിയില്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു.
ഒന്നാംസ്ഥാനം മുഹമ്മദ് സലീം (മുശൈരിബ്) കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം ഡോ. മുഹമ്മദ് ഹുസൈന്‍ (മന്‍സൂറ ഈവനിങ്), കെ.സി സിറാജ് (നജ്‌മ വെസ്റ്റ്) എന്നിവര്‍ അര്‍ഹരായി.
ഷുഹൈബ് കെ.എം, ബഷീര്‍ അഹമ്മദ്, വഹീദുദ്ദീന്‍, ഹാരിസ് എന്‍, അബ്‌ദുല്‍ ഖാദര്‍ പി.കെ, അബ്‌ദുല്‍ ഖാദര്‍ എന്‍.കെ, നിയാസ് ടി.എം എന്നിവര്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ ആദ്യ പത്തുപേരില്‍ ഇടംനേടി.
അജ്‌മല്‍ എന്‍.പി, മുഹമ്മദ് കുട്ടി എന്‍.എം, മുഹമ്മദ് സലീം പി.എം, ഖമറുദ്ദീന്‍ ഇ, മഹ്‌മൂദ് സി.കെ, മന്‍സൂര്‍ അറക്കവീട്ടില്‍, ആരിഫ് സലാം, നാദിര്‍ ഉമര്‍, ജമാല്‍ എം.സി, മുഹമ്മദ് ഷരീഫ് പി.എ, നൂറുദ്ദീന്‍ എം തുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായി.
ഐ.എം. ബാബു, ബഷീര്‍ അഹമ്മദ്, ഫഖ്റുദ്ദീന്‍ അലി, കെ.സി സിറാജ്, പി.കെ സമീര്‍, അസ്‌ഹറലി, കെ.ടി മൂസ എന്നിവരടങ്ങിയ ടീം പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.