വീട്ടുപകരണങ്ങൾ ഉപേക്ഷിക്കരുത്; കാൾസെന്റർ സഹായത്തിനുണ്ട്
text_fieldsദോഹ: ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും വീടിന് സമീപം കൂട്ടിയിടുകയോ അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്താൽ ഇനി പണികിട്ടും. ഉപയോഗശൂന്യമായ ഇത്തരം വസ്തുക്കൾ ഒഴിവാക്കാൻ സംവിധാനമൊരുക്കിക്കൊണ്ടാണ് മുനിസിപ്പാലിറ്റി മന്ത്രാലയം വലിച്ചെറിയുന്നതിനെതിരെ കർശന മുന്നറിയിപ്പ് നൽകുന്നത്. മാലിന്യങ്ങൾ സംസ്കരിക്കാൻ ഇനി മന്ത്രാലയത്തിെൻറ പ്രത്യേക സേവനം ഉപയോഗപ്പെടുത്താം. വീടിന് പുറത്ത് അലക്ഷ്യമായി കൂട്ടിയിടുന്നതിന് പകരം 184 എന്ന നമ്പറിൽ കാൾസെന്ററിൽ ബന്ധപ്പെട്ടോ, 'ഔൻ' ആപ്ലിക്കേഷൻ വഴിയോ സഹായം ആവശ്യപ്പെടാം. അപേക്ഷിക്കുന്നതിന് അനുസരിച്ച് മുനിസിപ്പാലിറ്റി ക്ലീനിങ് സൂപ്പർ വൈസർ പാഴ്വസ്തുക്കൾ ഒഴിവാക്കാനുള്ള സൗകര്യമൊരുക്കും. ഫർണിച്ചറുകൾ, മരങ്ങൾ, വസ്ത്രങ്ങൾ, കാർഡ്ബോർഡ്, വീട്ടുപകരണങ്ങൾ എന്നിവയാണ് ഇങ്ങനെ നീക്കം ചെയ്യേണ്ടത്.
സ്വദേശി-വിദേശികളുടെ വീട്ടിൽനിന്നുള്ള മാലിന്യങ്ങൾ മാത്രമേ നീക്കംചെയ്യാൻ കഴിയൂ. വാണിജ്യ സ്ഥാപനങ്ങൾ, ലേബർ ക്യാമ്പുകൾ എന്നിവയിൽ ഈ സേവനം ലഭ്യമല്ലെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. വർഷത്തിൽ മൂന്നു തവണ മാത്രമേ സേവനം ഉപയോഗപ്പെടുത്താൻ കഴിയൂ. അതേസമയം, ക്ലീനിങ് തൊഴിലാളികൾ വീടിനകത്ത് കയറി വസ്തുക്കൾ നീക്കം ചെയ്യില്ല. സൂപ്പർവൈസറുമായി ബന്ധപ്പെട്ട്, വസ്തുക്കൾ പുറത്ത് എത്തിക്കൽ വീട്ടുകാരെൻറ ഉത്തരവാദിത്തമായിരിക്കുമെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.