ജാഗ്രത കൈവെടിയരുത്
text_fieldsദോഹ: വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ക്വാറൻറീൻ ഒഴിവാക്കുകയും അനുബന്ധ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്ത് ഖത്തർ വാതിൽ തുറന്നിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ രാജ്യത്തേക്ക് യാത്രക്കാർ ഒഴുകിയെത്തും.
ഇവരിൽ കൂടുതൽ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ മലയാളികളായിരിക്കും എന്നതിലും സംശയമില്ല. ജി.സി.സി രാജ്യങ്ങളിൽ രണ്ട് വാക്സിനും സ്വീകരിച്ചവർക്ക് ക്വാറൻറീൻ ഒഴിവാക്കിയ ഏകരാജ്യമാണ് ഖത്തർ. ബഹ്റൈനിലേക്ക് പ്രവേശനമുണ്ടെങ്കിലും 10 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ അനിവാര്യമാണ്.
മറ്റു രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് കർശന വിലക്ക് തുടരുകയാണ്. ഈ സാഹചര്യത്തിൽ ഖത്തർ തുറന്നു നൽകിയ വാതിലുകൾ സുരക്ഷിതമായി കാത്തു സൂക്ഷിക്കാൻ പ്രവാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽനിന്നുള്ളവർ പറയുന്നു.
ഫാമിലി വിസകൾ അനുവദിച്ചു തുടങ്ങുകയും കുട്ടികൾക്ക് ക്വാറൻറീൻ ഒഴിവാക്കുകയും ചെയ്തതോടെ വരും ദിവസങ്ങളിൽ മടങ്ങിയെത്തുന്നവരുടെ എണ്ണം വർധിക്കും. ഇത്തരം സന്ദർഭത്തിൽ നാട്ടിലെ കോവിഡ് വ്യാപനത്തിനിടയിൽനിന്നും ഖത്തറിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നവർ കരുതിയിരിക്കണമെന്ന് പ്രവാസി സംഘടന നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. യാത്രക്ക് 10 ദിവസം മുെമ്പങ്കിലും പൊതുയിടങ്ങളിലെ കൂടിച്ചേരലുകളും അനാവശ്യ യാത്രകളും നിർത്തിവെച്ച് കോവിഡ് സാധ്യത ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.