Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൂടിനെ അവഗണിക്കരുത്​

ചൂടിനെ അവഗണിക്കരുത്​

text_fields
bookmark_border
ചൂടിനെ അവഗണിക്കരുത്​
cancel
camera_alt

ആരോഗ്യമന്ത്രാലയം ഓൺലൈൻവഴി നടത്തിയ ബോധവത്​കരണ പരിപാടിയിൽനിന്ന്​ 

ദോഹ: അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ ചൂടിനെ പ്രതിരോധിക്കുന്നതി​െൻറ ഭാഗമായി വെർച്വൽ ശിൽപശാലകളുമായി പൊതുജനാരോഗ്യ മന്ത്രാലയം.മന്ത്രാലയം സംഘടിപ്പിച്ച ശിൽപശാലകളിലായി ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മേഖലയിൽനിന്നുള്ള വിദഗ്ധർ, സൂപ്പർവൈസർമാർ, ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യവിദഗ്​ധർ തുടങ്ങിയവരുൾപ്പെടെ നാനൂറോളം പേർ പങ്കെടുത്തു.'സ്വയം സംരക്ഷണം തീർക്കുക' എന്ന പ്രമേയത്തിൽ ആരോഗ്യ മന്ത്രാലയം ആരംഭിച്ച കാമ്പയി​െൻറ ഭാഗമായാണ് ശിൽപശാലകൾ.

അന്തരീക്ഷതാപനില വർധിക്കുന്നതിനനുസരിച്ചുള്ള താപസമ്മർദത്തിൽനിന്ന്​ തൊഴിലാളികളുടെ ആരോഗ്യസുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കമ്പനികളിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഉദ്യോഗസ്​ഥർക്കിടയിൽ ബോധവത്​കരണം നടത്തുകയാണ് കാമ്പയി​െൻറ ലക്ഷ്യം. വേനൽക്കാലത്ത് തുറസ്സായ സ്​ഥലങ്ങളിൽ ജോലിയെടുക്കുന്നവർക്ക് ഏറെ ശാരീരിക പ്രയാസങ്ങളുണ്ടാക്കുന്നതിൽ ചൂടിൻെറ പങ്ക് വലുതാണ്.

തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷക്കും പൊതുജനാരോഗ്യ മന്ത്രാലയം വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രാലയത്തിലെ ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി വിഭാഗം മേധാവി ഡോ. മുഹമ്മദ് അലി അൽ ഹജ്ജാജ് പറഞ്ഞു.

മന്ത്രാലയത്തി​െൻറ 2018-2022 കാലയളവിലേക്കുള്ള ദേശീയ ആരോഗ്യ പദ്ധതിയിലും 2017-2022 കാലയളവിലെ ഖത്തർ പൊതു ആരോഗ്യ പദ്ധതിയിലും പരിക്കുകളും മരണങ്ങളും ഇല്ലാതാക്കി തൊഴിലിടങ്ങൾ അപകടരഹിതമാക്കുന്നത് ഉറപ്പുവരുത്തുന്നുണ്ടെന്നും ഡോ. അൽ ഹജ്ജാജ് കൂട്ടിച്ചേർത്തു. തൊഴിലാളികൾക്കിടയിൽ ബോധവത്​കരണം നടത്താനും താപ സമ്മർദത്തെ പ്രതിരോധിക്കുന്നതിനും പ്രാഥമിക ശുശ്രൂഷകൾ ചെയ്യുന്നതിനും ആവശ്യമായ പരിശീലനം നൽകാനും തൊഴിലുടമകൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾക്ക് താപ സമ്മർദത്തിൽനിന്ന്​ സംരക്ഷണം നൽകുന്നതിനായി വിശ്രമവേളകൾ അനുവദിക്കുക, കുടിവെള്ളത്തി​െൻറ ലഭ്യത എപ്പോഴും ഉറപ്പുവരുത്തുക, വിശ്രമിക്കുന്നതിനായി തണലിടങ്ങൾ തയാറാക്കുക തുടങ്ങിയവ തൊഴിലുടമകളുടെ ബാധ്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രാലയത്തി​െൻറ ഉത്തരവ് പ്രകാരം ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ രാവിലെ 10 മുതൽ 3.30വരെ തൊഴിലാളികൾക്ക് നിർബന്ധിത വിശ്രമം അനുവദിക്കണമെന്നും ഡോ. അൽ ഹജ്ജാജ് വ്യക്തമാക്കി.ശിൽപശാലകളിൽ പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ പെേട്രാളിയം മെഡിക്കൽ സർവിസസ്​ എന്നിവിടങ്ങളിൽനിന്നായി പ്രത്യേക പ്രതിനിധികൾ പങ്കെടുത്തു.

താപ സമ്മർദം, ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, പ്രാഥമിക ശുശ്രൂഷ, അന്തരീക്ഷ താപനില അടയാളപ്പെടുത്തുക, സൂര്യപ്രകാശത്തിൽനിന്ന്​ കണ്ണുകളെ സംരക്ഷിക്കുക തുടങ്ങിയ വിവിധ വിഷയങ്ങൾ ശിൽപശാലയിൽ വിശദീകരിച്ചു.നിരവധി ബോധവത്​കരണ ഹ്രസ്വ ചിത്രങ്ങളും പ്രദർശിപ്പിച്ചു.

ചൂടിൽ കരുതിയിരിക്കാം

രാജ്യ​ത്ത്​ ചൂട്​ കനക്കു​േമ്പാൾ മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു. തുറസ്സായ സ്​ഥലങ്ങളിൽ ജോലിചെയ്യുന്നവർ, പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശിക്കുന്നു.

ദാഹിക്കുന്നില്ലെങ്കിലും വെള്ളം കുടിക്കുന്നത്​ ശീലമാക്കുക. 20 മിനിറ്റിൽ ഒരു കപ്പ്​ വീതമെങ്കിലും കുടിക്കുക

കനത്ത ചൂടിലും ഹ്യുമിഡിറ്റിയിലും ബുദ്ധിമു​ട്ടോ ക്ഷീണമോ അനുഭവപ്പെട്ടാൽ തണലിൽ വിശ്രമിക്കുക

തൊപ്പി ധരിക്കുക, നേരിയ വസ്​ത്രങ്ങൾ അണിയുക

ചൂടിൽ പ്രയാസമുണ്ടാവുന്നുണ്ടോ എന്ന്​ ഇടക്കിടെ പരിശോധിക്കുക. കൂടെ ജോലിചെയ്യുന്നവരുടെ ആരോഗ്യവും കരുതിയിരിക്കുക

വിദേശങ്ങളിൽ നിന്നെത്തുന്ന ജോലിക്കാർ, രാജ്യത്തെത്തി ഉടൻ ജോലിയിൽ പ്രവേശിക്കാതെ കാലാവസ്​ഥയുമായി പൊരുത്തപ്പെട്ട ശേഷം ജോലി തുടങ്ങുക. ആദ്യ ദിസത്തെ ജോലി ദൈർഘ്യം 20 ശതമാനത്തിൽ കൂടാൻ പാടില്ല. സമയം പതുക്കെ മാത്രം കൂട്ടിയെടുത്ത്​ ​േജാലി ചെയ്യുക.

ലക്ഷണങ്ങൾ

നിങ്ങൾക്കോ ഒപ്പം ജോലി ചെയ്യുന്നവർക്കോ സൂര്യാതപമോ മറ്റോ സംഭവിക്കുന്നുവെങ്കിൽ ശ്രദ്ധിച്ചാൽ നേരത്തെ അറിയാം. ആശുപത്രി ചികിത്സ ലഭിക്കുന്നതിനുമു​േമ്പ നിങ്ങളുടെ തിരിച്ചറിവാകാം ഏറ്റവും വലിയ പ്രാഥമിക ചികിത്സ. അവശത അനുഭവിക്കു​േമ്പാൾ 999 വിളിച്ച്​ അടിയന്തര മെഡിക്കൽ സഹായം തേടാം. പ്രയാസമുള്ളവർ വെള്ളം കുടിക്കാൻ നൽകി, തണലിൽ വിശ്രമിക്കാൻ അനുവദിക്കുക. തണുത്ത വെള്ളം ശരീരത്തിൽ നന്നായി ഒഴിക്കുക.

• ശാരീരികാസ്വാസ്​ഥ്യങ്ങളും ​അസ്വാഭാവിക പെരുമാറ്റങ്ങളും

• സംസാരങ്ങളിൽ അവ്യക്​തത

• ശരീരമാസകലം വിറയൽ

• ബോധം നഷ്​ടമാവൽ

• കടുത്ത തലവേദന, ക്ഷീണം, അസാധാരണമായ വിയർപ്പ്​, ഡ്രൈസ്​കിൻ തുടങ്ങിയ ലക്ഷണങ്ങളും കരുതിയിരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heat
News Summary - Do not ignore the heat
Next Story