അരുത്, ഈ ക്രൂരത
text_fieldsദോഹ: കഴിഞ്ഞദിവസം ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം പങ്കുവെച്ച ചിത്രവും മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള സന്ദേശം ഹൃദയഭേദകമായി. കൊക്കുകൾ പശയിൽ മൂടിയപ്പോയ നിലയിൽ വെള്ളവും ഭക്ഷണവും ലഭിക്കാതെ ചത്തുമലച്ച പക്ഷികളുടെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു അഭ്യർഥന.
ഇത്തരത്തിൽ കടൽകാക്കകൾ ചത്തുവീഴുന്നത് ശ്രദ്ധയിൽപെട്ടതായും പരിസ്ഥിതിക്കും ജൈവ വൈവിധ്യങ്ങൾക്കും ദോഷംചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പൊതുജനങ്ങൾ ഒഴിവാകണമെന്നും പക്ഷികൾക്കും മറ്റും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. പക്ഷികൾക്കെതിരായ ഉപദ്രവം മോശം സ്വഭാവമാണെന്നും പരിസ്ഥിതിക്കെതിരായ പ്രവർത്തനമാണെന്നും ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രാലയത്തിന്റെ ട്വീറ്റ്. കൊക്കുകൾ ഒട്ടിപ്പോയ പക്ഷികൾ ദാഹജലവും ഭക്ഷണവും കഴിക്കാൻ കഴിയാതെ ചത്തനിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊതുജനങ്ങൾക്കുള്ള അറിയിപ്പായി അധികൃതർ ഫോട്ടോസഹിതം ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.