തായ്ലൻഡിൽനിന്നുള്ള കൂൺ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി മന്ത്രാലയം
text_fieldsദോഹ: തായ്ലൻഡിൽ നിന്നുള്ള ‘ഇനോകി കൂണുകൾ’ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. കൂണിന്റെ ഇറക്കുമതി ചെയ്ത പാക്കറ്റുകളിൽ രോഗകാരിയായ ലിസ്റ്റീരിയ മോണോസൈറ്റോജെസൻസ് എന്ന ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തിയെന്ന് മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ സെൻട്രൽ ഫുഡ് ലബോറട്ടറികളിലെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ മുന്നറിയിപ്പു നൽകിയത്. തുടർ പരിശോധനകൾക്കും നടപടികൾക്കുമായി മന്ത്രാലയത്തിന്റെ ഭക്ഷ്യ പരിശോധന സംഘത്തെ നിയോഗിച്ചതായി അറിയിച്ചു.
നേരത്തെ വാങ്ങിയ ഉൽപന്നങ്ങൾ ഔട്ട്ലെറ്റുകളിൽ തന്നെ തിരികെ നൽകാവുന്നതാണ്. നേരത്തെ കഴിച്ചതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രശ്നങ്ങളുള്ളവർ ചികിത്സ തേടണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.